ADVERTISEMENT

കാഞ്ഞിരപ്പള്ളി∙ സിപിഎം ഏരിയ സെക്രട്ടറിയായി മൂന്നാം തവണയും കെ.രാജേഷിനെ തിരഞ്ഞെടുത്തു. ഏരിയ കമ്മിറ്റിയംഗങ്ങളായിരുന്ന 2 പേരെ ഔദ്യോഗിക പാനലിൽ നിന്ന് ഒഴിവാക്കിയതോടെ ഇവർ രണ്ടു പേരും മത്സരത്തിന് തയാറായി. ഏരിയ കമ്മിറ്റിയംഗങ്ങളായിരുന്ന ജയിംസ് പി.സൈമണും എം.വി.ഗിരീഷ് കുമാറുമാണു മത്സരിച്ചത്. നിലവിൽ ഏരിയ കമ്മിറ്റിയംഗങ്ങളായിരുന്ന ഇവരെ ഒഴിവാക്കി പാനൽ പ്രഖ്യാപിച്ചതോടെയാണ് ഇരുവരും മത്സരിച്ചത്. 170 പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ ജയിംസിനു 106 വോട്ടും ഗിരീഷിനു 109 വോട്ടും ലഭിച്ചു.

മണിമല പഞ്ചായത്ത് മുൻ പ്രസിഡന്റും നിലവിൽ പഞ്ചായത്തംഗവുമാണു ജയിംസ് പി.സൈമൺ. മുക്കൂട്ടുതറ മുൻ ലോക്കൽ സെക്രട്ടറിയാണ് എം.വി.ഗിരീഷ് കുമാർ. 3 ടേം പൂർത്തിയാക്കിയാണു ഗിരീഷ് ലോക്കൽ സെക്രട്ടറി സ്ഥാനത്തു നിന്നു മാറിയത്. കഴിഞ്ഞ ഒരു ടേം മാത്രമാണ് ഏരിയ കമ്മിറ്റിയിൽ ഉൾപ്പെട്ടത്. മുക്കൂട്ടുതറയിൽ നിന്നു മറ്റൊരാൾ കമ്മിറ്റിയിലുണ്ടെന്ന കാരണം പറഞ്ഞാണു ഗിരീഷിനെ ഔദ്യോഗിക പാനലിൽനിന്ന് ഒഴിവാക്കിയത്. ലോക്കൽ സെക്രട്ടറിയും ഏരിയ കമ്മിറ്റിയംഗവുമായിരുന്ന ഗിരീഷ് ഇനി ലോക്കൽ കമ്മിറ്റിയംഗം മാത്രമായി തുടരേണ്ടി വരും.

ജയിംസ് നിർജീവമായിരുന്നുവെന്നും ഹാജർ കുറവാണെന്നും രണ്ടു ലോക്കൽ കമ്മിറ്റികളുടെ സെക്രട്ടറിമാരെക്കൂടി ഉൾപ്പെടുത്തേണ്ടതുണ്ടെന്നും പറഞ്ഞാണു പാനലിൽ നിന്ന് ഒഴിവാക്കിയതത്രേ. 170 പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ ഇരുവരും നൂറിനു മുകളിൽ വോട്ടു നേടിയത് ഔദ്യോഗിക പക്ഷത്തിനു തിരിച്ചടിയായി. മത്സരത്തിൽ വിജയിച്ചവരിൽ ഏറ്റവും കൂടുതൽ വോട്ടു നേടിയ പ്രതിനിധിക്കു 168 വോട്ടും ഏറ്റവും കുറവു ലഭിച്ചയാൾക്കു 126 വോട്ടുമാണ് ലഭിച്ചത്. ജനം സാമ്പത്തികമായി ബുദ്ധിമുട്ടുന്ന അവസരത്തിൽ നിരന്തരമായി ഉണ്ടാകുന്ന പിരിവുകളെകുറിച്ചു സമ്മേളനത്തിൽ വിമർശനമുണ്ടായി. പി.പി.ദിവ്യയെ പാർട്ടി സംരക്ഷിക്കുന്നു എന്ന ആരോപണവും ഉയർന്നു.

English Summary:

K. Rajesh Elected CPM Kanjirappally Area Secretary for Third Consecutive Term

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com