പടയപ്പയുടെ മുന്നിൽപെട്ടു; തേയിലത്തോട്ടത്തിൽ ചാടി രക്ഷപ്പെട്ട് സഞ്ചാരികൾ
Mail This Article
മറയൂർ ∙ മറയൂർ – മൂന്നാർ റോഡിൽ പടയപ്പ ആക്രമിക്കാൻ ശ്രമിച്ചതിനെ തുടർന്നു വിനോദസഞ്ചാരികൾ തേയിലത്തോട്ടത്തിൽ ചാടി രക്ഷപ്പെട്ടു. തലയാർ കടുകുമുടി ജംക്‌ഷനിൽ തിങ്കളാഴ്ച രാത്രി 7.40ന് ആണു സംഭവം. നാലംഗ യാത്രാസംഘം മൂന്നാർ ഭാഗത്തേക്കു പോകുന്നതിനിടെ എതിരെ പടയപ്പ വരുന്നതുകണ്ട് കാർ നിർത്തി ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ കയറിനിന്നു.
-
Also Read
യുവതിയെ കുത്തിയ കേസ്: ഭർത്താവ് അറസ്റ്റിൽ
എന്നാൽ, പടയപ്പ പാഞ്ഞടുത്തു കാത്തിരിപ്പുകേന്ദ്രത്തിന്റെ ഷെഡ് പൊളിക്കാൻ ശ്രമം നടത്തി. സഞ്ചാരികളിൽ രണ്ടുപേർ സമീപത്തെ തേയിലത്തോട്ടത്തിലേക്കു ചാടിയാണു രക്ഷപ്പെട്ടത്. എന്നാൽ, ഉടൻ പടയപ്പ ആക്രമണശ്രമം ഉപേക്ഷിച്ച് അവിടെനിന്നു കുറച്ചു മാറി റോഡിൽ നിലയുറപ്പിച്ചു. ഇതോടെ ഗതാഗതം തടസ്സപ്പെട്ടു.
പടയപ്പയുടെ നീക്കമനുസരിച്ചു വാഹനങ്ങൾ പിന്നോട്ടും മുന്നോട്ടും നീക്കി അരമണിക്കൂറോളം നെഞ്ചിടിപ്പോടെയാണു സഞ്ചാരികൾ കാത്തുകിടന്നത്. പിന്നീടു പടയപ്പ സമീപത്തെ തേയിലത്തോട്ടത്തിലേക്ക് ഇറങ്ങിപ്പോയി.