ADVERTISEMENT

തൊടുപുഴ ∙ മെഡിക്കൽ വിദ്യാർഥിയെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ വിശാഖ് കൃഷ്ണയെ (23) വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിലാണു കണ്ടെത്തിയത്. അൽ അസ്ഹർ മെഡിക്കൽ കോളജിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിയായിരുന്നു. പേരാമ്പ്ര ഒറ്റക്കണ്ടത്തിൻമേൽ സുരേഷ് ബാബുവിന്റെയും വിജിയുടെയും മകനാണ്.  സുരേഷ് ബാബു ദുബായിലാണ്. വിശാഖിനോടൊപ്പം താമസിച്ചിരുന്ന അമ്മ വിജി ഏതാനും ദിവസം മുൻപു ദുബായിൽ ഭർത്താവിന്റെ അടുത്തേക്കു പോയതോടെ വിശാഖ് തനിച്ചാണു വീട്ടിലുണ്ടായിരുന്നത്. തൊടുപുഴ പൊലീസ് അന്വേഷണം ആരംഭിച്ചു. കോളജിൽ പൊതുദർശനത്തിനു ശേഷം വിശാഖിന്റെ മൃതദേഹം ജന്മനാട്ടിലേക്കു കൊണ്ടുപോയി. സംസ്‌കാരം പിന്നീട്.

English Summary:

Medical Student Found Dead in Rental House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com