ADVERTISEMENT

തിരുവനന്തപുരം∙ ഇടതുമുന്നണിയിൽ ചർച്ചചെയ്തു മാത്രമേ സംസ്ഥാനത്ത് സീപ്ലെയ്ൻ സർവീസ് അനുവദിക്കാവൂവെന്ന് സിപിഐ നിലപാടെടുത്തു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. പദ്ധതി തള്ളില്ല; പക്ഷേ, വിശദപരിശോധനയും രാഷ്ട്രീയ സമന്വയവും വേണമെന്നാണു സിപിഐ സമീപനം. 

ഉമ്മൻ ചാണ്ടി സർക്കാർ 2013 ൽ സീപ്ലെയ്ൻ സർവീസിനു മുന്നിട്ടിറങ്ങിയപ്പോൾ ഏറ്റവും എതിർത്തത് സിപിഐയും അവരുടെ ട്രേഡ് യൂണിയനുകളുമാണ്. രാഷ്ട്രീയ എതിർപ്പിന്റെ പേരിൽ യുഡിഎഫ് വേണ്ടെന്നു വച്ച പദ്ധതി എൽഡിഎഫ് സർക്കാരിന്റെ കാലത്തു ജീവൻ വച്ചതോടെയാണ് ആശങ്കകൾ നിലനിൽക്കുന്നുവെന്ന സമീപനം സിപിഐ സ്വീകരിക്കുന്നത്. 

ജലാശയങ്ങൾ കേന്ദ്രീകരിച്ച് യുഡിഎഫ് നടപ്പാക്കിയ സീപ്ലെയ്നിനു പകരം ഡാമുകളിൽ നിന്നു ഡാമുകളിലേക്കായാണ് എൽഡിഎഫ് വിഭാവനം ചെയ്യുന്നതെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ പൂർണ വ്യക്തത വന്നിട്ടില്ല. സിപിഎമ്മിലും വിശദ ചർച്ച നടന്നിട്ടില്ല. മത്സ്യത്തൊഴിലാളി സംഘടനകളും വനംവകുപ്പും ആശങ്കകൾ മുന്നോട്ടുവച്ചിട്ടുണ്ട്.

English Summary:

Seaplane: CPI Calls for Discussion with LDF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com