ADVERTISEMENT

തിരുവനന്തപുരം ∙ അടുത്ത മാസം ഇന്ധന സർചാർജായി യൂണിറ്റിന് 17 പൈസ ഉപയോക്താക്കളിൽനിന്ന് ഈടാക്കാൻ അനുവദിക്കണമെന്നു കെഎസ്ഇബി വൈദ്യുതി റഗുലേറ്ററി കമ്മിഷനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ഏപ്രിൽ മുതൽ ജൂലൈ വരെ വൈദ്യുതി വാങ്ങിയതിൽ വന്ന 37.70 കോടി രൂപയുടെ ബാധ്യത തീർക്കാനാണ് ഇതെന്നാണു വാദം.

2023 ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള ബാധ്യതയായ 46.50 കോടി രൂപ പിരിച്ചെടുക്കാൻ യൂണിറ്റിന് 23 പൈസ വീതം സർചാർജ് അനുവദിക്കണമെന്ന് കെഎസ്ഇബി മുൻപ് ആവശ്യപ്പെട്ടപ്പോൾ 9 പൈസ വീതം 2 മാസത്തേക്കു പിരിച്ചെടുക്കാനുള്ള അനുമതി നൽകിയിരുന്നു. അതിനാൽ, അടുത്ത 2 മാസം 9 പൈസ വീതമോ ബാധ്യത തുക പിരിച്ചെടുക്കുന്നതു വരെയോ സർചാർജ് തുടരാൻ അനുമതി നൽകാനാണു സാധ്യത. ഇന്ധന സർചാർജിന്റെ ഉയർന്ന പരിധിയായി യൂണിറ്റിനു 10 പൈസ എന്ന നിരക്ക് താരിഫ് റഗുലേഷനിൽ നിർദേശിച്ചിട്ടുണ്ട്.

English Summary:

Fuel surcharge may continue in coming months

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com