പതിനെട്ടാംപടിയിൽ ജോലി ചെയ്യുന്ന പൊലീസുകാരുടെ ഡ്യൂട്ടിസമയം കുറച്ചു
Mail This Article
×
കോട്ടയം ∙ ശബരിമല സന്നിധാനത്ത് പതിനെട്ടാംപടിയിൽ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി സമയം 20 മിനിറ്റിൽ നിന്നു 15 മിനിറ്റായി ചുരുക്കിയെന്ന് മന്ത്രി വി.എൻ.വാസവൻ. പൊലീസ് ഉദ്യോഗസ്ഥർ ഒരു മിനിറ്റിൽ 35 പേരെ കയറ്റിവിടുന്നുണ്ട്. വലിയ സഹകരണമാണ് പൊലീസിന്റെ ഭാഗത്തു നിന്നു ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പമ്പയിൽ നിന്നു സന്നിധാനത്തേക്ക് 2.7 കിലോമീറ്റർ ദൂരത്തിൽ റോപ്‌വേ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കും. മണ്ഡലകാലം അവസാനിക്കുന്നതിനു മുൻപ് നിർമാണം ആരംഭിക്കാനാണ് തീരുമാനം. 40–60 മീറ്റർ ഉയരത്തിലാകും റോപ്‌വേ നിർമാണം. മുൻപത്തെക്കാൾ കൂടുതൽ തീർഥാടകരാണ് ശബരിമലയിലേക്ക് എത്തുന്നത്. 80,000 പേർ വന്നിട്ടും തിക്കും തിരക്കുമില്ലാതെ ക്രമീകരിക്കാൻ കഴിഞ്ഞു. മേൽശാന്തി അഭിനന്ദനം അറിയിച്ചെന്നും മന്ത്രി പറഞ്ഞു.
English Summary:
Police Duty Hours at Pathinettam Padi in Sabarimala Reduced
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.