ADVERTISEMENT

ന്യൂഡൽഹി ∙ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ –ചൂരൽമല മേഖലയ്ക്കുള്ള ധനസഹായ പാക്കേജ് അനുവദിക്കുമെന്ന് കേന്ദ്രസർക്കാർ വീണ്ടും ഉറപ്പു നൽകി. പാക്കേജ് സമയബന്ധിതമായി അംഗീകരിച്ച് നടപ്പാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. 

കേരളത്തിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി.തോമസുമായി നടന്ന ചർച്ചയിലാണ് ധനമന്ത്രിയുടെ ഉറപ്പ്. ദുരന്തമുണ്ടായി 4 മാസത്തിനുശേഷവും കേന്ദ്രസഹായം വൈകുന്ന സാഹചര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് കത്തയച്ചതിന്റെ തുടർച്ചയായാണ് കെ.വി.തോമസ് കൂടിക്കാഴ്ച നടത്തിയത്. ഉന്നത ഉദ്യോഗസ്ഥരുടെ സംഘം കഴിഞ്ഞ ഓഗസ്റ്റ് 8,9,10 തീയതികളിൽ വയനാട് സന്ദർശിക്കുകയും കേരള ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവരുമായി ആശയവിനിമയം നടത്തിയതിനുശേഷം റിപ്പോർട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി, ധനകാര്യ മന്ത്രി, കൃഷിമന്ത്രി എന്നിവരുടെ സബ് കമ്മിറ്റിക്ക് സമർപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നു നിർമല അറിയിച്ചു. കേരള സർക്കാരിന്റെയും റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടുകൾ പരിശോധിച്ച് പ്രത്യേക സഹായം ഉടൻ പ്രഖ്യാപിക്കുമെന്നാണ് നിർമല അറിയിച്ചത്. 

എന്നാൽ, ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക കേരളത്തിന്റെ ദുരന്തപ്രതികരണ ഫണ്ടിൽ (എസ്ഡിആർഎഫ്) നിന്നു ചെലവഴിക്കണമെന്നു കാണിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി‌ കഴിഞ്ഞ ദിവസം കേരളത്തിനു കത്തു നൽകിയിരുന്നു.

English Summary:

Wayanad landslide: Nirmala Sitharaman assured financial assistance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com