ADVERTISEMENT

കളമശേരി ∙ കോഴിക്കോട്ടു നിന്നു വിനോദയാത്രയ്ക്കായി കൊച്ചിയിലെത്തിയ സ്പെഷൽ സ്കൂളിലെ കുട്ടികളടക്കം 75 പേർക്കു ഭക്ഷ്യ വിഷബാധ. ഛർദിയും വയറിളക്കവുമായി ഇവരെ എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. രാത്രി 9.30 മണിയോടെയാണു കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. 

കോഴിക്കോട് കട്ടിപ്പാറ കാരുണ്യതീരം സ്പെഷൽ സ്കൂളിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും 12 മണിക്കാണു മറൈൻ ഡ്രൈവിലെത്തിയത്. അവിടെ നിന്നു സ്വകാര്യ ട്രാവൽ ഏജൻസി ഏർപ്പെടുത്തിയ ബോട്ടിൽ കയറി യാത്ര ചെയ്തു. 

ബോട്ടിൽ ടൂർ ഓപ്പറേറ്റർ ഏർപ്പെടുത്തിയ വെജിറ്റേറിയൻ ഭക്ഷണം വിളമ്പിയിരുന്നു. 

ഇതിനു ശേഷം വൈകിട്ടോടെ ഇടപ്പള്ളിയിലെ മാൾ സന്ദർശിക്കുന്നതിനിടയിലാണു കുട്ടികൾ അസ്വസ്ഥത പ്രകടിപ്പിച്ചത്. ഉടൻ ഗവ. മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. 

English Summary:

Food poisoning: special school students admitted in hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com