ADVERTISEMENT

ശബരിമല ∙ കുട്ടികൾ, മാളികപ്പുറങ്ങൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരുടെ ദർശനം സുഗമമാക്കാൻ പ്രത്യേക ഗേറ്റ്. ശ്രീകോവിലിനു സമീപം ക്രമീകരിച്ച ഗേറ്റിലൂടെ ആദ്യത്തെ വരിയിലെത്തി ഇവർക്കു ദർശനം നടത്താം. കുട്ടികൾക്കൊപ്പം ഒരു രക്ഷിതാവിനെയും ഇതുവഴി കടത്തിവിടും. പമ്പയിൽനിന്നു മല കയറിയ ശേഷം കുട്ടികളുമായി ഏറെ സമയം കാത്തുനിൽക്കുന്നത് ഒഴിവാക്കാനാണു പ്രത്യേക ക്രമീകരണം. നേരത്തേ, വലിയ നടപ്പന്തലിൽനിന്നു പതിനെട്ടാംപടിക്കു സമീപത്തേക്കെത്താൻ കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രത്യേക വരി ക്രമീകരിച്ചിരുന്നു. ഇന്നലെ വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 60,785 പേർ ദർശനം നടത്തി. 10,921 പേർ സ്പോട് ബുക്കിങ് ഉപയോഗിച്ചു.

ശബരിമലയിൽ ഇന്ന്
നടതുറക്കൽ: 3.00
അഭിഷേകം: 3.30 മുതൽ 11.00 വരെ‌
കളഭാഭിഷേകം: 12.00
ഉച്ചപൂജ: 12.30
നട അടയ്ക്കൽ: 1.00
വൈകിട്ട് നടതുറക്കൽ: 3.00
പുഷ്പാഭിഷേകം: 7.00
ഹരിവരാസനം: 10.50
നട അടയ്ക്കൽ: 11.00

English Summary:

Sabarimala Updates: Special Gates for Malikappurams and Children for Sabarimala Darshan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com