ADVERTISEMENT

തിരുവനന്തപുരം∙ വയലിനിസ്റ്റ് ബാലഭാസ്കറിന്റേത് കൊലപാതകമാണെന്ന് ആവർത്തിച്ച് പിതാവ് ഉണ്ണി. മകന്റെ മരണത്തിൽ തൃപ്തികരമായ അന്വേഷണം നടന്നിട്ടില്ലെന്നും പിതാവ് പറഞ്ഞു. പെരിന്തൽമണ്ണയിൽ വ്യാപാരിയെ ആക്രമിച്ച് സ്വ‍ർണം കവർന്ന കേസിൽ കഴിഞ്ഞ ദിവസം പിടിയിലായവരിൽ ബാലഭാസ്കറിന്റെ ഡ്രൈവറും ഉൾപ്പെട്ടിരുന്നു. സ്വർണക്കവർച്ച കേസിൽ മറ്റു പ്രതികൾക്കൊപ്പം ചെർപ്പുളശ്ശേരി മുതൽ വാഹനം ഓടിച്ചത് തൃശൂർ സ്വദേശിയായ അർജുനായിരുന്നു.

  • Also Read

ബാലഭാസ്കറിന്റെ ഡ്രൈവറായിരുന്ന അർജുൻ മുൻപും പല കേസുകളിലെ പ്രതിയായിരുന്നു. അപകടത്തിനു ശേഷമാണ് ഈ കേസുകളെക്കുറിച്ച് അറിയുന്നത്. അർജുന്റെ അറസ്റ്റോടെ കൊലപാതകമെന്ന സംശയം ബലപ്പെടുകയാണെന്നും ഉണ്ണി പറഞ്ഞു. സിബിഐയും സ്വാധീനങ്ങൾക്കു വഴങ്ങിയാണ് അന്വേഷണം അവസാനിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

ഈ മാസം 21നാണ് പെരിന്തൽമണ്ണയിൽ കവർച്ച നടന്നത്. കേസിൽ 13 പേർ പിടിയിലായിട്ടുണ്ട്. ഈ സംഘത്തിലെ അംഗമാണ് അർജുനും. കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് 2018 സെപ്റ്റംബർ 25 നുണ്ടായ ബാലഭാസ്കറിന്റെ അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് അർജുൻ ആയിരുന്നെന്ന് കണ്ടെത്തിയത്. അന്നു പൊലീസും ക്രൈംബ്രാഞ്ചും സിബിഐയും അർജുനെ ചോദ്യം ചെയ്തിരുന്നു. അർജുന് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണവും അന്നു ശക്തമായിരുന്നു. 

English Summary:

Violinist Balabhaskar Death: Balabhaskar's father demands justice, alleges murder after driver's arrest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com