ADVERTISEMENT

കൊച്ചി ∙ സ്തനാർബുദ ചികിത്സയ്ക്കു ചെലവു കുറഞ്ഞ ശാസ്ത്രീയ രീതി വികസിപ്പിച്ച് മലയാളി ഡോക്ടർമാർ. കീമോതെറപ്പിക്കു ശേഷം സ്തനാർബുദ രോഗികളിൽ അവശേഷിക്കുന്ന ട്യൂമർ ഭാഗങ്ങളെ തിരിച്ചറിഞ്ഞു നീക്കം ചെയ്യാനായി ആലുവ രാജഗിരി ആശുപത്രിയിലെ ഓങ്കോളജി വിഭാഗം ഡോക്ടർമാർ വികസിപ്പിച്ച ‘ക്ലിപ് ആൻഡ് ബ്ലൂ പ്ലേസ്മെന്റ്’ എന്ന പുതിയ രീതി അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജിയുടെ ജേണലിൽ ഇടം നേടി.

 ട്യൂമർ തിരിച്ചറിയുന്നതിനായി ഇപ്പോഴുള്ള മാർക്കിങ് രീതികൾക്ക് 15,000– 20,000 രൂപയാണ് ഇതിനു ചെലവ്. പുതിയ രീതിയിൽ ഇത് 1,500 രൂപയായി കുറയും. ഓങ്കോളജി സർജന്മാരായ ഡോ. ടി.എസ്. സുബി, ഡോ. ആനന്ദ് എബിൻ, റേഡിയോളജിസ്റ്റ് ഡോ. ടീന സ്ലീബ എന്നിവരുടെ നേതൃത്വത്തിലാണു പുതിയ രീതി വികസിപ്പിച്ചത്. മെഡിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ. സഞ്ജു സിറിയക്, ഡോ. അരുൺ ഫിലിപ്പ്, ഡോ. അശ്വിൻ ജോയ്, പതോളജി വിഭാഗം മേധാവി ഡോ. ലത ഏബ്രഹാം എന്നിവരും സംഘത്തിലുണ്ടായിരുന്നു.

കീമോതെറപ്പിക്കു മുൻപു ട്യൂമറിനുള്ളിൽ ക്ലിപ് ഇടും. കീമോതെറപ്പി കഴിയുമ്പോൾ ട്യൂമർ ചുരുങ്ങി ക്ലിപ്പിനോടു ചേരും. ശസ്ത്രക്രിയ സമയത്ത് അൾട്രാ സൗണ്ടിന്റെ സഹായത്തോടെ നീല നിറത്തിലുള്ള മെഥലിൻ ക്ലിപ്പിനു ചുറ്റും കുത്തിവയ്ക്കും. ഇതുവഴി  അവശേഷിക്കുന്ന ട്യൂമർ ഭാഗം വ്യക്തമായി കണ്ടെത്തി നീക്കാം. ട്യൂമർ  ചുരുങ്ങുമെന്നതിനാൽ ശസ്ത്രക്രിയയ്ക്കു ശേഷവും സ്തനത്തിന്റെ സ്വാഭാവിക ആകൃതി നഷ്ടപ്പെടില്ല.

English Summary:

Breast Cancer: Aluva Rajagiri Hospital Oncology department Doctors Revolutionize Breast Cancer Treatment with Cost-Effective Method

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com