കണ്ണീർവിട; ആലപ്പുഴയിൽ അപകടത്തിൽ മരിച്ച വിദ്യാർഥിയുടെ സംസ്കാരം നടത്തി
Mail This Article
×
കോട്ടയം ∙ ആലപ്പുഴ കളർകോട് ചങ്ങനാശേരിമുക്കിലുണ്ടായ അപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർഥി ബി.ദേവനന്ദന്റെ സംസ്കാരം ഇന്നലെ മൂന്നോടെ വീട്ടുവളപ്പിൽ നടത്തി. മറ്റക്കരയിലെ പൂവക്കുളത്ത് അശ്വതിഭവനത്തിലേക്ക് എത്തിയവർ കണ്ണീരോടെയാണു സംസ്കാരച്ചടങ്ങിൽ പങ്കെടുത്തത്. പിതാവ് മലപ്പുറം തെന്നല അറയ്ക്കൽ എഎംയുപി സ്കൂൾ അധ്യാപകൻ എ.എൻ.ബിനുരാജിന്റെയും അമ്മ തിരൂരിൽ ജിഎസ്ടി വകുപ്പിൽ ഉദ്യോഗസ്ഥയായ രഞ്ജിയുടെയും സഹോദരൻ പുതുച്ചേരി ജിപ്മെറിൽ മെഡിക്കൽ വിദ്യാർഥിയായ ദേവദത്തിന്റെയും സങ്കടത്തിൽ വീട് മുങ്ങി. ഇവരെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ ബന്ധുക്കളും വിതുമ്പി.
English Summary:
Alappuzha accident: B. Devanandan's funeral held at his residence
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.