ADVERTISEMENT

വൈറ്റില (കൊച്ചി)∙ സിഐടിയു ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പൂണിത്തുറയിൽ ചേർന്ന സിപിഎം ഫ്രാക്‌ഷൻ യോഗത്തിൽ കൂട്ടത്തല്ല്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സി.എം. ദിനേശ്‌മണി പങ്കെടുത്ത യോഗത്തിലാണു പ്രവർത്തകർ പരസ്പരം കസേര കൊണ്ട് അടിച്ചത്. സിഐടിയു ഭാരവാഹി തിരഞ്ഞെടുപ്പു സംബന്ധിച്ച് ഇരു വിഭാഗങ്ങൾ തമ്മിലെ തർക്കമാണു സംഘർഷത്തിലെത്തിയത്. 

ലോക്കൽ കമ്മിറ്റി അഡ്ഹോക് സെക്രട്ടറി ടി.സി. ഷിബുവും ഫ്രാക്‌ഷൻ യോഗത്തിന് എത്തിയിരുന്നു. തർക്കം കയ്യാങ്കളിയായതോടെ ജനറൽ ബോഡി നടത്താതെ യോഗം പിരിച്ചുവിട്ടു. ചേരിതിരിഞ്ഞുള്ള കസേരയേറിൽ 4 പേർക്കു നിസ്സാര പരുക്കേറ്റു. അഴിമതി ആരോപണത്തെത്തുടർന്നു പി. കെ. സാബു, പി.ടി. കിഷോർ, പി. ദിനേശൻ എന്നിവരെ സിഐടിയു നേതൃ സ്ഥാനത്തുനിന്നു നേരത്തേ മാറ്റിയിരുന്നു. പകരം വൈറ്റില ലോക്കൽ സെക്രട്ടറി സുധി കുമാർ, ലോക്കൽ കമ്മിറ്റി അംഗം പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ പുതിയ കമ്മിറ്റിയാണു പ്രവർത്തിച്ചിരുന്നത്. ഇവരെ മാറ്റി , ആരോപണ വിധേയരെ വീണ്ടും നേതൃ സ്ഥാനത്തേക്കു കൊണ്ടുവരാനുള്ള നീക്കം എതിർ വിഭാഗം ചോദ്യം ചെയ്തതോടെയാണു സംഘർഷമായത്.

English Summary:

CPM faction meeting in Vyttila: CPM faction meeting descended into chaos as a brawl erupted over CITU office-bearer elections, leading to injuries and the meeting's adjournment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com