നഴ്സിങ് വിദ്യാർഥിനിയുടെ മരണം: സഹപാഠികൾക്ക് ജാമ്യം
Mail This Article
×
പത്തനംതിട്ട ∙ എസ്എംഇ നഴ്സിങ് കോളജിലെ വിദ്യാർഥിനിയുടെ മരണത്തിൽ അറസ്റ്റിലായ 3 സഹപാഠികൾക്ക് കോടതി ജാമ്യം അനുവദിച്ചു. ഇന്നലെ പത്തനംതിട്ട പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയാണ് കൊല്ലം പത്തനാപുരം സ്വദേശി അലീന ദിലീപ്, കോട്ടയം വാഴപ്പള്ളി സ്വദേശി എ.ടി.ആഷിത, കോട്ടയം അയർക്കുന്നം സ്വദേശി അജ്ഞന മധു എന്നിവർക്ക് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടും 2 ആൾജാമ്യവുമുണ്ട്. ആഴ്ചയിലൊരിക്കൽ പത്തനംതിട്ട ഡിവൈഎസ്പി ഓഫിസിലെത്തി ഒപ്പിടണമെന്നും നിബന്ധനയുണ്ട്.
നാലാം വർഷ വിദ്യാർഥിനി അമ്മു സജീവിന്റെ മരണവുമായി ബന്ധപ്പെട്ട് 3 സഹപാഠികൾക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയും പട്ടികജാതി – പട്ടികവർഗ പീഡന നിരോധന നിയമ പ്രകാരവും കേസെടുത്തിരുന്നു.
English Summary:
Nursing student Ammu Sajeev's death: Bail granted to classmates
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.