വരുംദിവസങ്ങളിൽ ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്കു സാധ്യത
Mail This Article
×
തിരുവനന്തപുരം∙ സംസ്ഥാനത്ത് വരുന്ന 5 ദിവസം ഒറ്റപ്പെട്ട ഇടി മിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കു സാധ്യത. 11ന് ശക്തമായ മഴ പ്രവചിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ 11ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. 12ന് പത്തനംതിട്ടയ്ക്കും ഇടുക്കിക്കും പുറമേ മലപ്പുറം ജില്ലയിലും യെലോ അലർട്ട് ഉണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം. ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇന്ന് ഇടത്തരം മഴയ്ക്കു സാധ്യതയുണ്ട്. കേരള തീരത്ത് 55 കിലോമീറ്റർ വരെ വേഗമുള്ള കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. മത്സ്യബന്ധനത്തിനു തടസ്സമില്ല.
English Summary:
Kerala Rainfall Alert: Expected to be moderate with isolated thunderstorms over the next five days
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.