‘ദിവ്യ സമരങ്ങളുടെ തീച്ചൂളയിൽ വളർന്ന നേതാവ്; പാർട്ടി പരസ്യമായി വിമർശിച്ചത് ശരിയായില്ല’
Mail This Article
×
പത്തനംതിട്ട ∙ കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്നു കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യയെ മാധ്യമങ്ങൾക്കു കൊത്തിപ്പറിക്കാൻ പത്തനംതിട്ട സിപിഎം ജില്ലാ നേതൃത്വം ഇട്ടുകൊടുത്തെന്ന് അടൂർ ഏരിയ സമ്മേളനത്തിൽ വിമർശനം.
സമരങ്ങളുടെ തീച്ചൂളയിലൂടെ ഉയർന്നു വന്ന നേതാവാണു ദിവ്യയെന്നും അതിനാൽ പാർട്ടി പരസ്യമായി വിമർശിച്ചതും തള്ളിപ്പറഞ്ഞതും ശരിയായില്ലെന്നും ഉള്ള നിലപാട് ചില പ്രതിനിധികൾ ഉന്നയിച്ചു. സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പലതവണ ദിവ്യയെ വിമർശിച്ചിരുന്നു.
English Summary:
Naveen Babu death: CPI(M) faced internal criticism at its Pathanamthitta area conference, with some representatives accusing the district leadership of instigating media targeting of P.P. Divya, former Kannur District Panchayat President, regarding the death of Naveen Babu
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.