ADVERTISEMENT

ന്യൂഡൽഹി ∙ റഷ്യയിൽ നിർമിച്ച ഇന്ത്യൻ യുദ്ധക്കപ്പൽ ഐഎൻഎസ് തുശീലിനെ നയിക്കുന്നത് മലയാളി നാവികസേനാ ഉദ്യോഗസ്ഥൻ. ഇന്നലെ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ റഷ്യയിൽ കമ്മിഷൻ ചെയ്ത കപ്പലിന്റെ കമാൻഡിങ് ഓഫിസർ പത്തനംതിട്ട കുമ്പനാട്   സ്വദേശി ക്യാപ്റ്റൻ പീറ്റർ വർഗീസാണ്. 

ഐഎൻഎസ് തുശീൽ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് കമ്മിഷൻ ചെയ്യുന്നു. റഷ്യൻ നാവികസേനാ മേധാവി അലക്സ്യേവിച് മൊയിസേവ്, ഇന്ത്യൻ നാവികസേനാ മേധാവി അഡ്മിറൽ ഡി.കെ. ത്രിപാഠി എന്നിവർ സമീപം
ഐഎൻഎസ് തുശീൽ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് കമ്മിഷൻ ചെയ്യുന്നു. റഷ്യൻ നാവികസേനാ മേധാവി അലക്സ്യേവിച് മൊയിസേവ്, ഇന്ത്യൻ നാവികസേനാ മേധാവി അഡ്മിറൽ ഡി.കെ. ത്രിപാഠി എന്നിവർ സമീപം

നിലവിൽ ഇന്ത്യൻ സേന ഉപയോഗിക്കുന്ന തൽവാർ, തേഗ് ശ്രേണിയിലെ കപ്പലുകളുടെ നവീകരിച്ച പതിപ്പാണ് തുശീൽ. കോയിപ്രം കരീലമുക്ക് കല്ലേലിൽ പുത്തൻമഠത്തിൽ ബ്രിഗേഡിയർ (റിട്ട.) വർഗീസ് ജേക്കബിന്റെയും ലിസി വർഗീസിന്റെയും മകനാണ് പീറ്റർ.

English Summary:

New Indian Warship INS Tushil: A newly commissioned Indian Navy warship built in Russia, is now under the command of Captain Peter Verghese, a native of Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com