കാറിൽ രക്തത്തിൽ കുളിച്ച് യുവാക്കൾ; ദുരൂഹത
Mail This Article
×
രാജകുമാരി ∙ സേനാപതി റോഡിൽ നിർത്തിയിട്ടിരുന്ന കാറിൽ രക്തത്തിൽ കുളിച്ച നിലയിൽ 2 യുവാക്കളെ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. തിങ്കളാഴ്ച രാത്രി 8ന് ആണു റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന കാറിനു വെളിയിൽ രക്തം പുരണ്ട ഷർട്ട് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.
നാട്ടുകാർ പരിശോധിച്ചപ്പോൾ കാറിനകത്തു രക്തത്തിൽ കുളിച്ച് 2 യുവാക്കളെ ബോധരഹിതരായ നിലയിൽ കണ്ടെത്തി. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ഉടുമ്പൻചോല പൊലീസ് സ്ഥലത്തെത്തി ഇരുവരെയും ആംബുലൻസിൽ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് അടിമാലി താലൂക്കാശുപത്രിയിലുമെത്തിച്ചു. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
English Summary:
Two Young men found Wounded: Two young men were found unconscious and covered in blood inside a parked car on Rajakumari ∙ Senapathi Road, sparking a police investigation
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.