എടാ മോനെ! ഇന്ത്യയിൽ കൂടുതൽ പേർ തിരഞ്ഞ 10 സിനിമകളിൽ മഞ്ഞുമ്മൽ ബോയ്സും ആവേശവും; ഹിറ്റായി ‘ഇല്ലുമിനാറ്റി’
Mail This Article
×
ഇന്ത്യയിൽ കഴിഞ്ഞവർഷം ഗൂഗിളിൽ ഏറ്റവും കൂടുതൽപേർ തിരഞ്ഞ 10 സിനിമകളിൽ മലയാള സിനിമകളായ മഞ്ഞുമ്മൽ ബോയ്സും ആവേശവും ഇടം പിടിച്ചു. സ്ത്രീ2 ആണ് ഒന്നാമത്. സലാർ, ലാ പതാ ലേഡീസ് ഇവയൊക്കെയും പട്ടികയിലുണ്ട്. പാട്ടുകൾ തിരയുന്ന ഹമ്മിങ് സെർച്ചിൽ മൂന്നാം സ്ഥാനത്തും മലയാളമുണ്ട്, ആവേശത്തിലെ ഇല്ലുമിനാറ്റി എന്ന പാട്ട്.
‘നിയർ മീ’ സെർച്ചിൽ നമ്മുടെ സ്വന്തം ഓണസദ്യ ഇടം പിടിച്ചപ്പോൾ ഭക്ഷണങ്ങളുടെ സെർച്ചിൽ കഞ്ഞിയും ചമ്മന്തിയും ഹീറോ ആയി. വ്യക്തികളിൽ മലയാളികൾ ആരുമില്ല. വിനേഷ് ഫോഗട്ടാണ് മുൻനിരയിൽ.
ചമ്മിപ്പോയേ.. എന്ന അർഥത്തിൽ ഉപയോഗിക്കുന്ന മോയെ.. മോയെ... എന്ന സെർബിയൻ വാക്ക് കൂടുതൽപേർ അർഥം തിരഞ്ഞ വാക്കുകളിലുണ്ട്.
English Summary:
Google search: Discover which Malayalam movies, music, and food trends dominated Google searches in India last year
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.