ADVERTISEMENT

കോട്ടയം ∙ 22 മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരും (എംവിഐ) 70 അസി. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരും (എഎംവിഐ) അടക്കം 92 ഇൻസ്പെക്ടർമാർ ചെക്‌പോസ്റ്റുകളിൽ വെറുതേയിരിക്കുകയാണെന്നു കേരള മോട്ടർ വെഹിക്കിൾസ് ഡിപ്പാർട്മെന്റ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ വിമർശനം. ടെസ്റ്റിങ് ഗ്രൗണ്ടിലേക്കു പോകാൻ ഉപയോഗിക്കുന്ന എൻഫോഴ്സ്മെന്റ് വാഹനങ്ങൾ വാഹന പരിശോധന നടത്തുന്നതിനായി മാറ്റണമെന്നും സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.

വാഹന വകുപ്പിന്റെ അതിർത്തി ചെക്‌പോസ്റ്റുകൾ പൂർണമായും ഓൺലൈനായി മാറിയതിനാൽ എൻഫോഴ്സ്മെന്റ് ജീവനക്കാർ യാതൊരു ജോലിയും ചെയ്യുന്നില്ല. റോഡപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ അടിയന്തരമായി സേഫ് കേരള പദ്ധതിയിൽ വാഹന പരിശോധനയ്ക്കു നിയോഗിക്കണം – സമ്മേളനം ആവശ്യപ്പെട്ടു.

വകുപ്പിൽ 290 എംവിഐമാരും 614 എഎംവിഐമാരും ജോലി ചെയ്യുന്നുണ്ട്. ഇവരിൽ പകുതിയിലധികം പേരും ഓഫിസ് ജോലികൾ ചെയ്യുകയാണ്. ഇവരെ പൂർണമായും റോഡ് സുരക്ഷയ്ക്കു നിയോഗിച്ചാൽ റോഡപകടങ്ങൾ നിയന്ത്രിക്കാൻ കഴിയുമെന്നും അഭിപ്രായപ്പെട്ടു. പ്രസിഡന്റ്‌ പി.എസ്.വിനോദ് അധ്യക്ഷത വഹിച്ചു. സമ്മേളനം ഇന്നും തുടരും.

English Summary:

Motor Vehicle Inactive: Road safety in Kerala is a concern as the Motor Vehicles Department Staff Association criticizes the inactivity of enforcement officers and demands their deployment for vehicle inspections and road safety initiatives to address the increasing number of road accidents

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com