നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തെറ്റായ പ്രചാരണം: സമൂഹമാധ്യമ പേജിനെതിരെ കേസ്
Mail This Article
×
കണ്ണൂർ ∙ എഡിഎം കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണം നടത്തിയതിന് ന്യൂസ് ഓഫ് മലയാളം എന്ന സമൂഹമാധ്യമ പേജിന്റെ അഡ്മിനെതിരെ കേസ്. ‘പണി കൊടുത്തത് ഇൻക്വസ്റ്റ് നടത്തിയ പൊലീസുകാരൻ, നവീന്റെ കൊലപാതകത്തിൽ കണ്ണൂരിൽ ഭൂകമ്പം’ എന്ന തലക്കെട്ടിൽ 10നു പ്രസിദ്ധീകരിച്ച പോസ്റ്റിനെതിരെയാണ് ടൗൺ പൊലീസ് സ്വമേധയാ കേസെടുത്തത്. അന്വേഷണത്തിലിരിക്കുന്ന കേസിൽ വ്യാജവിവരങ്ങളും അഭ്യൂഹങ്ങളും മനഃപൂർവം പ്രചരിപ്പിക്കുകയും പൊതുസമൂഹത്തിൽ ലഹള ഉണ്ടാക്കുംവിധം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തുവെന്നാണ് പ്രഥമവിവര റിപ്പോർട്ടിൽ പറയുന്നത്.
English Summary:
Naveen Babu Death: Kerala Police filed case against admin of 'News of Malayalam' for spreading fake news related to death of Naveen Babu
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.