ADVERTISEMENT

തൃശൂർ ∙ പൂരം അലങ്കോലപ്പെട്ട സംഭവത്തിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ടു സിപിഐ സംസ്ഥാന കൗൺസിലംഗം വി.എസ്. സുനിൽകുമാറിൽ നിന്നു പൊലീസ് മൊഴിയെടുത്തു. മലപ്പുറം അഡീഷനൽ എസ്പി ഫിറോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണു രാമനിലയത്തിലെത്തി മൊഴി രേഖപ്പെടുത്തിയത്. പൂരം കലക്കിയതിൽ ബിജെപിക്കും ആർഎസ്എസിനും സുരേഷ് ഗോപിക്കും പങ്കുണ്ടെന്നതടക്കം മുൻപു താൻ പറഞ്ഞതെല്ലാം പൊലീസിനു മൊഴി നൽകിയെന്നു സുനിൽ കുമാർ പറഞ്ഞു.

പൊലീസ് ആണു പൂരം കലക്കിയതെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണു തിരുവമ്പാടി ദേവസ്വവും പൂരപ്രേമികളും. എന്നാൽ, രാഷ്ട്രീയ ലക്ഷ്യത്തോടെ പൂരം കലക്കുകയായിരുന്നുവെന്നാണു സുനിൽകുമാറിന്റെ നിലപാട്.

സുരേഷ് ഗോപി പൂരവേദിയിലേക്ക് എത്തിയതു വിശദമായി അന്വേഷിക്കണമെന്നു സുനിൽ കുമാർ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിടണം. വിവരാവകാശ പ്രകാരം ദൃശ്യങ്ങൾ ആവശ്യപ്പെട്ടപ്പോൾ പൊലീസ് നൽകിയില്ല. സുരേഷ് ഗോപിയുടെയും ആർഎസ്എസ് നേതാക്കളുടെയും സാന്നിധ്യം തിരിച്ചറിയാൻ സിസിടിവി ദൃശ്യങ്ങൾ പുറത്തെത്തണം. 

പൊലീസ് ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ സുരേഷ് ഗോപിക്ക് ആംബുലൻസിൽ സ്വരാജ് റൗണ്ടിലെത്താൻ കഴിയില്ല. പൂരം എഴുന്നള്ളിപ്പിനു മുന്നിൽ ബാരിക്കേഡ് കെട്ടിയ പൊലീസ് തന്നെയാണു സുരേഷ് ഗോപിക്കു വഴി തുറന്നുകൊടുത്തതെന്നും സുനിൽകുമാർ പറഞ്ഞു.

English Summary:

Thrissur Pooram Disruption: VS Sunil Kumar alleges BJP, RSS role, demands CCTV footage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com