ADVERTISEMENT

തിരുവനന്തപുരം∙ ‘ഇങ്ങോട്ടു വരേണ്ട, തരില്ല’ എന്ന നിലപാടാണ് കേരളത്തിലെ ആവശ്യങ്ങളോടു കേന്ദ്രം സ്വീകരിക്കുന്നതെന്ന് മന്ത്രി കെ.ബി.ഗണേഷ്കുമാർ. കഴിഞ്ഞ ദിവസം ഡൽഹിയിൽ കേന്ദ്ര മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയുടെ അനുഭവം പങ്കിട്ടാണ് മന്ത്രിയുടെ വിമർശനം. കഴിഞ്ഞദിവസം താൻ ഡൽഹിയിൽ പോയിരുന്നു. കേരളത്തിലെ കാര്യങ്ങൾ മര്യാദയ്ക്കു കേൾക്കാൻ പോലും കേന്ദ്രമന്ത്രിമാർ തയാറല്ല. താൻ വലിഞ്ഞുകയറി ചെന്നതല്ല. 

6 ആവശ്യങ്ങളടങ്ങിയ നിവേദനം നൽകിയെങ്കിലും അതിൽ എന്താണെന്നു പോലും മന്ത്രി നോക്കിയില്ല. വാജ്പേയി, മൻമോഹൻ സിങ് സർക്കാരുകളുടെ കാലത്ത് കേന്ദ്ര മന്ത്രിമാരെ കാണാൻ പോയിട്ടുണ്ട്. അപ്പോഴൊന്നും ഇങ്ങനെയുള്ള അനുഭവമുണ്ടായിട്ടില്ല. നിഷേധാത്മക നിലപാടാണ് ഇപ്പോൾ കേന്ദ്രമന്ത്രിമാർ സ്വീകരിക്കുന്നത്. അവർക്കു പ്രതിപക്ഷ ബഹുമാനമില്ല. കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണിത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയോട് ഇക്കാര്യം പറഞ്ഞിട്ട് കാര്യമില്ല. അദ്ദേഹം പറയുന്ന കാര്യങ്ങൾ പോലും കേന്ദ്രം കേൾക്കുന്നില്ല –മന്ത്രി പറഞ്ഞു.

English Summary:

Six demands ignored: KB Ganesh Kumar slams central government for ignoring Kerala's concerns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com