ADVERTISEMENT

ആലപ്പുഴ ∙ പലതവണ ശ്രമിച്ചിട്ടും ആരോഗ്യപ്രശ്നം മൂലം മസ്റ്ററിങ് ചെയ്യാൻ പറ്റാതിരുന്ന മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകൾക്കു റേഷൻ വിഹിതം നഷ്ടപ്പെടില്ല. ഇ പോസ് യന്ത്രം, ഐറിസ് സ്കാനർ, ഫെയ്സ് ആപ് എന്നിവ വഴി ശ്രമിച്ചിട്ടും മസ്റ്ററിങ് സാധിക്കാതിരുന്നവരെ അതു പൂർത്തിയാക്കിയതായി പരിഗണിച്ചു റേഷൻ നൽകാനാണു തീരുമാനം. പല ജില്ലകളിലും ആയിരത്തിലേറെ പേർ ഇങ്ങനെയുണ്ട്. 

നിലവിൽ സംസ്ഥാനത്ത് ആധാർ ഉപയോഗിക്കാനാകാത്ത വിധം പരിമിതികളുള്ള 5,200 പേർ ഉണ്ടെന്നാണു പൊതുവിതരണ വകുപ്പിന്റെ കണക്ക്.  സെറിബ്രൽ പാൾസി, ഓട്ടിസം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ നേരിടുന്നവരാണ് ഇവർ. കൂടാതെ, കിടപ്പുരോഗികളായവരിൽ പലർക്കും മസ്റ്ററിങ് പൂർത്തിയാക്കാനായിട്ടില്ല. വീട്ടിലെത്തി മസ്റ്ററിങ് ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും എല്ലായിടത്തും പൂർണമായിട്ടില്ല. സമയപരിധി കഴിയുന്നതോടെ അതതു താലൂക്ക് സപ്ലൈ ഓഫിസുകളിൽനിന്ന് അത്തരക്കാരുടെ വിവരങ്ങൾ വകുപ്പ് ആസ്ഥാനത്തേക്ക് അയയ്ക്കാൻ നിർദേശിച്ചിട്ടുണ്ട്. ഈ വിവരങ്ങൾ ഹൈദരാബാദിലെ നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിനു (എൻഐസി) കൈമാറും. എൻഐസി, ഇ കെവൈസി അപ്ഡേറ്റ് പൂർത്തിയാക്കിയവരുടെ കൂട്ടത്തിലേക്ക് ഇവരെയും ഉൾപ്പെടുത്തും.

English Summary:

Alappuzha: Ration cards, Kerala's Public Distribution Department announced that yellow and pink ration card holders unable to complete the mustering process due to health issues will still receive their rations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com