ADVERTISEMENT

ന്യൂഡൽഹി ∙ തോമസ് കെ. തോമസിന്റെ മന്ത്രിപദവി വിഷയത്തിൽ തീരുമാനമെടുക്കാനാകാതെ എൻസിപി ദേശീയ നേതൃത്വം. വിഷയത്തിൽ എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെയും സിപിഎം ദേശീയ കോ ഓർഡിനേറ്റർ പ്രകാശ് കാരാട്ടിന്റെയും സാന്നിധ്യത്തിൽ നടന്ന ചർച്ചയിലും തീരുമാനമായില്ല. തോമസ് കെ. തോമസ് ഇന്നു വീണ്ടും പവാറിനെ കാണും. ഇതിനിടെ ഡൽഹി ചർച്ചകളിൽ നിന്ന് ഒഴിവാക്കിയതിൽ മന്ത്രി എ.കെ. ശശീന്ദ്രൻ അതൃപ്തി അറിയിച്ചുവെന്നാണു വിവരം.

അന്തിമ തീരുമാനം വേണമല്ലോ എന്നാണു ഇന്നലെ ചർച്ചകൾക്കു മുൻപ് തോമസ് കെ. തോമസ് പ്രതികരിച്ചത്. വൈകിട്ട് 6നു ശരദ് പവാറിന്റെ വീട്ടിൽ നടന്ന ചർച്ചയിൽ പങ്കെടുക്കാൻ അപ്രതീക്ഷിതമായാണു കാരാട്ട് എത്തിയത്. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയുടെ ഇടപെടലിനെത്തുടർന്നാണിതെന്നാണു വിവരം. 20 മിനിറ്റോളം ചർച്ച നടത്തി. പിന്നീട് തോമസ് കെ. തോമസ് ഒറ്റയ്ക്കും പവാറിനെ കണ്ടു. ശുഭപ്രതീക്ഷയുണ്ടെന്നാണു ചർച്ചകൾക്കുശേഷം അദ്ദേഹം പ്രതികരിച്ചത്.

ശശീന്ദ്രനെ മാറ്റി തോമസ് കെ.തോമസിനെ മന്ത്രിയാക്കാത്തതിൽ പാർട്ടിയിലെ ഒരു വിഭാഗത്തിനു കടുത്ത അതൃപ്തിയുണ്ട്. മുന്നണി സംവിധാനത്തിൽ മന്ത്രിയെ നിശ്ചയിക്കുക അതത് പാർട്ടികളാണെങ്കിലും അതുണ്ടാവാത്തതിലെ അതൃപ്തി ചാക്കോ കാരാട്ടിനെ അറിയിച്ചെന്നാണ് വിവരം.

English Summary:

NCP Ministers Reshuffle: Thomas K. Thomas's ministerial appointment remains uncertain. Discussions between NCP and CPM leaders failed to resolve the issue, leading to further meetings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com