ഹെവി വാഹനങ്ങളുടെ ഡ്രൈവർമാർക്ക് വിശ്രമമില്ലാതെ ഡ്രൈവിങ്; അപകടസാധ്യത ‘ഹെവി’യാണ്
Mail This Article
തീർഥാടനകാലത്ത് ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന യാത്രാവാഹനങ്ങൾ അപകടത്തിൽപെടുന്നതു പതിവാണ്. വഴിയോരങ്ങളിൽ സൗകര്യപ്രദമായി പാർക്ക് ചെയ്ത് ക്ഷീണം തീർക്കാനോ ചായ കുടിക്കാനോ പാകത്തിനു വിശ്രമകേന്ദ്രങ്ങളില്ലാത്തത് നിർത്താതെ വണ്ടിയോടിക്കാൻ ഡ്രൈവർമാരെ പ്രേരിപ്പിക്കുന്നു.
∙ ദീർഘദൂര ഭാരവാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കണം. അനുവദനീയമായതിലും കൂടുതൽ ഭാരം കയറ്റിയ വാഹനമാണെങ്കിൽ ബ്രേക്ക് ചെയ്താൽ യഥാസ്ഥാനത്തു നിൽക്കാൻ സാധ്യത കുറയും. ഇവ മറ്റു വണ്ടികളിൽ ഇടിച്ചുകയറാം.
∙ അമിതഭാരവുമായി ഓടുന്ന വാഹനങ്ങളുടെ ടയർ പൊട്ടാനും ക്ലച്ചും എൻജിനും തകരാറിലാകാനും സാധ്യതയേറെ. കയറ്റത്തിലും ഇറക്കത്തിലും ഇത്തരം വണ്ടികൾ നിയന്ത്രണംവിട്ട് അപകടങ്ങളുണ്ടാകുന്നു.
ദേശീയപാത: മെറ്റൽ ബീം ക്രാഷ് ബാരിയർ സ്ഥാപിക്കണം
ദേശീയപാതയോരത്തു മെറ്റൽ ബീം ക്രാഷ് ബാരിയർ (എംബിസിബി) സ്ഥാപിക്കണമെന്ന് കരാറുകാർക്കു ദേശീയപാത അതോറിറ്റി നിർദേശം (എൻഎച്ച്എഐ) നൽകി. റോഡ് സുരക്ഷ ശക്തിപ്പെടുത്താനും ദേശീയപാത നിർമാണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനുമായാണു നടപടി.
എൻഎച്ച്എഐ നിർദേശിച്ചിട്ടുള്ള ഡിസൈനും ഗുണമേന്മയും പാലിച്ചിട്ടുണ്ടെന്ന സർട്ടിഫിക്കറ്റ് ക്രാഷ് ബാരിയർ നിർമിച്ച കമ്പനിയിൽനിന്നു കരാറുകാർ വാങ്ങണം. ഒപ്പം, നിർമാണവസ്തുക്കളുടെ ഗുണമേന്മ സാധാരണക്കാർക്കുകൂടി മനസ്സിലാക്കാൻ സഹായിക്കുന്ന ക്യുആർ കോഡ് ക്രാഷ് ബാരിയറിൽ സ്ഥാപിക്കണം.