മെഡിക്കൽ കോളജ്: റഫർ ചെയ്യേണ്ടത് ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം
Mail This Article
×
തിരുവനന്തപുരം ∙ രോഗികളുടെ ഗുരുതരാവസ്ഥ വിലയിരുത്തി മാത്രമേ മെഡിക്കൽ കോളജ് ആശുപത്രികളിലേക്ക് റഫർ ചെയ്യാൻ പാടുള്ളൂവെന്ന് ആരോഗ്യവകുപ്പിന്റെ നിർദേശം. പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ ജില്ല, ജനറൽ ആശുപത്രികൾവരെയുള്ള സ്ഥാപനങ്ങളിൽ വരുന്ന രോഗികളെ അവിടെത്തന്നെ പരമാവധി ചികിത്സിക്കണം. മതിയായ സൗകര്യങ്ങളോ ഡോക്ടർമാരോ ഇല്ലെങ്കിൽ മാത്രമാണ് മെഡിക്കൽ കോളജ് ആശുപത്രികളിലേക്ക് റഫർ ചെയ്യേണ്ടത്. ഓരോ ആശുപത്രികളുടെയും റഫറൽ ലിസ്റ്റ് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു. എല്ലാ ആശുപത്രികളും സൗകര്യങ്ങൾ പൂർണമായും വിനിയോഗിച്ച് മെഡിക്കൽ കോളജ് ആശുപത്രികളിലെ തിരക്കു കുറയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
English Summary:
Hospital Referral Guidelines: Kerala's Health Department mandates stricter hospital referral guidelines to medical colleges, prioritizing only serious cases and reducing overcrowding.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.