ADVERTISEMENT

ആലപ്പുഴ ∙ സംസ്ഥാനത്തു റോഡപകടങ്ങൾ കുറയ്ക്കാനായി ഒരു വർഷം മുൻപു നാറ്റ്പാക് സമർപ്പിച്ച പദ്ധതി പണമില്ലെന്നു പറഞ്ഞു സർക്കാർ തള്ളി. സ്ഥിരം അപകടമേഖലകൾ കണ്ടെത്തി പരിഹാരമൊരുക്കുന്നതു മുതൽ എൻജിനീയർമാർക്കും ഡ്രൈവർമാർക്കും പരിശീലനം നൽകുന്നതുവരെയുള്ള സമഗ്രപദ്ധതിയാണു തള്ളിയത്.

3 കോടി രൂപ ചെലവു കണക്കാക്കിയ പദ്ധതിയിൽ 100 ബ്ലാക്സ്പോട്ടുകളിൽ ഗതാഗതപരിഷ്കരണം നടപ്പാക്കൽ, സംസ്ഥാനപാതയിൽ സ്ഥിരം അപകടമുണ്ടാകുന്ന 30 സ്ട്രെച്ചുകളിൽ (200 കിലോമീറ്റർ ദൂരം) സുരക്ഷാ സംവിധാനങ്ങൾ ഒരുക്കൽ, ബസ് ബേ, ഓട്ടോ – ടാക്സി സ്റ്റാൻഡ് എന്നിവയ്ക്ക് ഏകീകൃത ഡിസൈൻ തയാറാക്കൽ, റോഡ് സുരക്ഷാ ഓഡിറ്റ് എന്നിവയായിരുന്നു പ്രധാന നിർദേശങ്ങൾ. സുരക്ഷിതമായ റോഡ് നിർമാണത്തെക്കുറിച്ചു മരാമത്ത് വകുപ്പ് എൻജിനീയർമാർക്കും സുരക്ഷിത ഡ്രൈവിങ്ങിനെപ്പറ്റി ഡ്രൈവിങ് സ്കൂൾ അധ്യാപകർക്കും കെഎസ്ആർടിസി, ആംബുലൻസ്, സ്കൂൾ ബസ് ഡ്രൈവർമാർക്കും പരിശീലനവും പദ്ധതിയിലുണ്ടായിരുന്നു; ഒപ്പം വിവിധ മേഖലകളിലുള്ളവർക്കു ബോധവൽക്കരണ ക്ലാസും. പക്ഷേ, നിർദേശങ്ങളിൽ ഒരെണ്ണം പോലും നടപ്പാക്കിയില്ല.

English Summary:

NATPAC Project: Kerala's road safety initiative, spearheaded by NATPAC, was rejected due to funding constraints.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com