ADVERTISEMENT

ഉന്നതനിലവാരത്തിൽ നിർമിച്ച റോഡുകളിൽ വാഹനമോടിക്കുമ്പോൾ പൊതുവേ ഡ്രൈവർമാർക്ക് വാഹനത്തെ അധികമായി നിയന്ത്രിക്കേണ്ട ആവശ്യമുണ്ടാകുന്നില്ല. നല്ല റോഡും നല്ല ഡ്രൈവിങ് അന്തരീക്ഷവും ഡ്രൈവർമാരുടെ ശ്രദ്ധതിരിക്കാനുള്ള സാധ്യതയേറെയാണ്. ഇതിനെ ഹൈവേ ഹിപ്നോസിസ് എന്നാണു പറയുന്നത്. 

നിലവാരത്തിലുള്ള റോഡുകളിൽ വേഗത്തിൽ വാഹനമോടിക്കുമ്പോൾ പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ട സാഹചര്യമുണ്ടായാൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാനും പ്രതികരണ സമയം ലഭിക്കാതിരിക്കാനും സാധ്യതയുണ്ട്. ഇത് അപകടത്തിൽ കലാശിക്കുന്നു. 

അപകട സാധ്യത കണ്ട് പ്രതികരിക്കുന്നതിന് 3 സെക്കൻഡ് എങ്കിലും (ത്രീ സെക്കൻഡ് റൂൾ) ലഭിച്ചാൽ മാത്രമേ വാഹനത്തെ കൃത്യമായി നിയന്ത്രിക്കാൻ സാധിക്കൂ. 60 കിലോമീറ്റർ സ്പീഡിൽ വരുന്ന വാഹനം ഒരു സെക്കൻഡിൽ 16.66 മീറ്റർ സഞ്ചരിക്കും. 3 സെക്കൻഡിൽ 49.8 മീറ്റർ സഞ്ചരിക്കും. മുൻപിലുള്ള വാഹനവുമായി നിശ്ചിത അകലം പാലിച്ചുമാത്രം വാഹനമോടിക്കാൻ ഡ്രൈവർമാർ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. 

പിഐഇവി തിയറി (പെർസപ്ഷൻ, ഇന്റലക്‌ഷൻ, ഇമോഷൻ, വോലിഷൻ തിയറി) പ്രകാരം 2 സെക്കൻഡ് സമയമെങ്കിലും ലഭിച്ചാൽ മാത്രമേ ഡ്രൈവർക്ക് മുന്നിലെ അപകടസാധ്യത കണ്ട്, ഈ സന്ദേശം തലച്ചോറിലെത്തിച്ച്, പ്രതികരണം രൂപപ്പെടുത്തി അതു പ്രവൃത്തിയിൽ കൊണ്ടുവരാൻ സാധിക്കൂ. ഹൈവേകളിൽ അപകടമുണ്ടാകുന്നതിൽ ഹൈവേ ഹിപ്നോസിസ് എന്ന അവസ്ഥ പലപ്പോഴും കാരണമാകുന്നുണ്ടെന്ന് നാറ്റ്പാക് പ്രിൻസിപ്പൽ സയന്റിസ്റ്റ് വി.എസ്.സഞ്ജയ് കുമാർ പറയുന്നു. 

English Summary:

Highway Hypnosis: The silent killer on our roads

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com