ഷെഫീക്കിന്റെ അതിജീവന വഴി; നീതിയുടെ വഴിയും
Mail This Article
2013 ജൂലൈ 15: ശരീരമാസകലം പൊള്ളലും മർദനവുമേറ്റ നിലയിൽ 5 വയസ്സുകാരൻ ഷെഫീക്കിനെ, പിതാവ് കുമളി ഒന്നാംമൈൽ പുത്തൻപുരയ്ക്കൽ ഷെരീഫും രണ്ടാനമ്മ അനീഷയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
ജൂലൈ 16: ഷെരീഫും അ നീഷയും അറസ്റ്റിലായി.
ജൂലൈ 21: ഷെഫീക്കിനെ പിതാവും രണ്ടാനമ്മയും ക്രൂരമായി പീഡിപ്പിക്കുന്ന വിവരം മാസങ്ങൾക്കു മുൻപ് അറിഞ്ഞിട്ടും ഇടപെടാതിരുന്ന ആരോഗ്യവകുപ്പ് ജീവനക്കാർക്കെതിരെ അന്വേഷണം തുടങ്ങി.
ഓഗസ്റ്റ് 10: ഷെഫീക്കിനെ വിദഗ്‌ധ ചികിത്സയ്‌ക്കായി വെല്ലൂർ മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി. ചികിത്സച്ചെലവ് സർക്കാർ വഹിക്കാൻ തീരുമാനം. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിർദേശപ്രകാരമായിരുന്നു ഇത്.
ഓഗസ്റ്റ് 17: ഷെഫീക്കിന്റെ പരിചരണത്തിനായി സാമൂഹികക്ഷേമ വകുപ്പ് ഏർപ്പെടുത്തിയ ആയ രാഗിണി എത്തി.
ഓഗസ്റ്റ് 29: 45 ദിവസത്തിനു ശേഷം ഷെഫീക്ക് ആദ്യമായി സംസാരിച്ചു. ‘കളിപ്പാട്ടം വേണോ’ എന്നു ചോദിച്ചപ്പോൾ ‘വേണം’ എന്ന് മറുപടി.
2014 ജൂലൈ 13: ഷെഫീക്കിന്റെ താൽക്കാലിക സംരക്ഷണച്ചുമതല തൊടുപുഴ ഏഴല്ലൂർ അൽ അസ്‌ഹർ മെഡിക്കൽ കോളജിനു നൽകി.
ഓഗസ്റ്റ് 17: കവി ചെമ്മനം ചാക്കോ ഷെഫീക്കിനെ ആദ്യാക്ഷരമെഴുതിച്ചു.
2015 ഓഗസ്റ്റ് 17: ഷെഫീക്ക് പഠനത്തിനായി സ്കൂളിലേക്ക്. അൽ അസ്ഹർ പബ്ലിക് സ്കൂളിലാണ് പഠനസൗകര്യം ഒരുക്കിയത്.
2022 മേയ് 24: മുട്ടം അഡിഷനൽ സെഷൻസ് കോടതിയിൽ വിചാരണ തുടങ്ങി.
2024 ഓഗസ്റ്റ് 22: അഡിഷനൽ സെഷൻസ് ഒന്നാം നമ്പർ കോടതി ജഡ്‍ജി ആഷ് കെ.ബാൽ ഷെഫീക്കിനെ സന്ദർശിച്ചു. കുട്ടിയുടെ ആരോഗ്യനില നേരിട്ടറിയാനായിരുന്നു സന്ദർശനം.
ഡിസംബർ 20: ഷെഫീക്ക് കേസിൽ വിധി.