സ്കൂട്ടർ അപകടത്തിൽ എൻജിനീയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം
Mail This Article
വിയ്യൂർ ∙ നിയന്ത്രണം നഷ്ടമായ സ്കൂട്ടർ ലോറിയിലിടിച്ച് തൃശൂർ ഗവ. എൻജിനീയറിങ് കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം. മണ്ണുത്തി വെട്ടിക്കൽ തനിഷ്ഖ് വീട്ടിൽ താജുദ്ദീൻ അഹമ്മദിന്റെയും സൈനയുടെയും മകൻ അഖിൽ താജുദ്ദീനാണ് (22) മരിച്ചത്. എൻജിനീയറിങ് കോളജിൽ നാലാം വർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗം വിദ്യാർഥിയാണ്. പവർഹൗസ് ജംക്‌ഷനു സമീപമുള്ള വളവിൽ പുലർച്ചെയായിരുന്നു അപകടം. തൃശൂർ ഭാഗത്തു നിന്ന് വന്ന അഖിൽ ഓടിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന് നടുവിലെ ഡിവൈഡർ മറി കടന്ന് എതിരെ വന്ന തടികയറ്റി വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ വിദ്യാർഥിയെ സമീപമുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. കബറക്കം ഇന്ന് 9നു കൊല്ലം ഓച്ചിറ ജുമാ മസ്ജിദിൽ നടക്കും. സഹോദരൻ: നിഖിൽ താജുദ്ദീൻ.