കുടിവെള്ളം ശേഖരിച്ച് മടങ്ങിയ സ്ത്രീ വള്ളം മറിഞ്ഞ് മരിച്ചു
Mail This Article
കൊല്ലം ∙ മകനോടൊപ്പം കുടിവെള്ളം ശേഖരിച്ചു മടങ്ങി വരികയായിരുന്ന സ്ത്രീ വള്ളം മറിഞ്ഞ് അഷ്ടമുടിക്കായലിൽ വീണു മരിച്ചു. നീണ്ടകര സ്വദേശി മീനത്തുചേരി പുത്തൻ തുരുത്തിൽ (വക്കീൽ തുരുത്ത്) താമസിക്കുന്ന മണക്കാട് പുതുവൽ സന്ധ്യ (41) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8ന് മകൻ എബിയോടൊപ്പം ചെറുവള്ളത്തിൽ മത്സ്യബന്ധനത്തിനായി വല വിരിച്ച ശേഷം പാലമൂട്ട് കടവിൽ വന്നു വെള്ളം ശേഖരിച്ചു മടങ്ങുമ്പോഴാണ് സംഭവം. ഇരുവരും സഞ്ചരിച്ചിരുന്ന ചെറുവള്ളം സമീപത്ത് നിർത്തിയിട്ടിരുന്ന മത്സ്യബന്ധന ബോട്ടിൽ തട്ടി മറിയുകയായിരുന്നു. എബിക്ക് ചെറുവള്ളത്തിൽ പിടി കിട്ടിയതിനാൽ രക്ഷപ്പെടാൻ സാധിച്ചു. ഭർത്താവ്: സെബാസ്റ്റ്യൻ. മകൾ: സ്റ്റെനി. സംസ്കാരം ഇന്ന്.
ശാസ്താംകോട്ടയിൽ നിന്ന് കൊല്ലത്തേക്ക് വെള്ളം എത്തിക്കുന്ന പൈപ്‌ലൈൻ കഴിഞ്ഞ ആഴ്ച ചവറ പാലത്തിനു സമീപം തകർന്നതിനെ തുടർന്നാണ് ജലക്ഷാമം രൂക്ഷമായത്..