ADVERTISEMENT

വൈക്കം ∙ വൈദ്യുത പോസ്റ്റിലെ അറ്റകുറ്റപ്പണിക്കിടെ വൈക്കം കെഎസ്ഇബി ഓഫിസിലെ കരാർത്തൊഴിലാളി തലയാഴം ഉല്ലല ദേവപ്രഭയിൽ രാമചന്ദ്രന് (55) ഷോക്കേറ്റ സംഭവത്തിൽ, ഓവർസീയറുടെ നിർദേശം ഇല്ലാതെ ഫ്യൂസ് കുത്തിയ കരാർ തൊഴിലാളിക്കെതിരെ നിയമനടപടിക്കു സാധ്യത. ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളുടെ മൊഴി രേഖപ്പെടുത്തുന്ന നടപടി ആരംഭിച്ചു. ഇതു പൂർത്തിയായ ശേഷം 23ന് എക്സിക്യൂട്ടീവ് എൻജിനീയർക്കു കൈമാറും. 

ഫ്യൂസ് കുത്തിയ ട്രാൻസ്ഫോമറിൽ നിന്ന് ആറാമത്തെ പോസ്റ്റിനു സമീപം ഓവർസീയർ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ അനുവാദം ഇല്ലാതെയാണു ഫ്യൂസ് കുത്തിയത്. ഇതു നിയമവിരുദ്ധമാണെന്ന് ഇലക്ട്രിക്കൽ സബ്ഡിവിഷൻ എൻജിനീയർ ടി.ആർ.കലാവതി പറഞ്ഞു. അടുത്തടുത്ത സ്ഥലങ്ങളിൽ 2 സംഘം കരാർ തൊഴിലാളികൾ ജോലി ചെയ്തപ്പോൾ ആശയവിനിമയം ഇല്ലാതെ വന്നതാണ് അപകടത്തിന്റെ പ്രധാന കാരണം. ഇന്നലെ രാവിലെ സബ്ഡിവിഷൻ സുരക്ഷാ യോഗം കൂടി ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ നിർദേശം നൽകിയതായും കലാവതി പറഞ്ഞു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ന് ഉദയനാപുരം ചാത്തൻകുടി ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. കെഎസ്ഇബി കരാർത്തൊഴിലാളികൾ രണ്ടു സംഘങ്ങളായി തിരിഞ്ഞ് രാവിലെ മുതൽ വൈദ്യുത ലൈനിൽ അറ്റകുറ്റപ്പണികൾ നടത്തുകയായിരുന്നു. ആദ്യസംഘം കരാർത്തൊഴിലാളികൾ ഉദയനാപുരത്തെ അവരുടെ പണികൾ കഴിഞ്ഞു മടങ്ങി. രണ്ടാമത്തെ സംഘം അവിടെയെത്തി ട്രാൻസ്‌ഫോമറിലെ ഫ്യൂസ് ഊരി അവരുടെ ജോലികൾ ആരംഭിച്ചു.

രാമചന്ദ്രന്റെ അറ്റകുറ്റപ്പണികൾ തുടർന്നും നടത്തുകയായിരുന്നു. ഈ സമയം അതുവഴി പോയ ആദ്യസംഘത്തിലെ കരാർത്തൊഴിലാളി ഫ്യൂസ് ഊരി വച്ചിരിക്കുന്നതു കണ്ട് വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചില്ലെന്നു കരുതി വീണ്ടും ഫ്യൂസ് കുത്തിയതോടെ അറ്റകുറ്റപ്പണി നടത്തിയിരുന്ന രാമചന്ദ്രനു ഷോക്കേൽക്കുകയായിരുന്നു. സേഫ്റ്റി ബെൽറ്റ് ധരിച്ചിരുന്നതിനാൽ ബെൽറ്റിൽ രാമചന്ദ്രൻ തൂങ്ങിക്കിടന്നു. ഇതുവഴി എത്തിയ ചെമ്പ് കെഎസ്ഇബി ഓഫിസിലെ ഓവർസീയർ സതീഷ് സബ്സ്റ്റേഷനിൽ വിളിച്ച് വൈദ്യുതി ബന്ധം വിഛേദിച്ചു. തുടർന്നു രാമചന്ദ്രനെ വൈദ്യുതത്തൂണിൽ നിന്നു കൂടെയുണ്ടായിരുന്ന മറ്റു കരാർത്തൊഴിലാളികൾ താഴെയിറക്കി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രാമചന്ദ്രന്റെ ആരോഗ്യ സ്ഥിതിയിൽ പുരോഗതി ഉള്ളതായി ബന്ധുക്കൾ പറഞ്ഞു.

English Summary:

Legal Action Possible: Electric shock accident involving a KSEB contract worker in Vaikom highlights safety concerns. An investigation is underway, and potential legal action is being considered against the worker who improperly replaced a fuse.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com