എംടിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല
Mail This Article
×
കോഴിക്കോട് ∙ ഗുരുതരാവസ്ഥയിൽ ബേബി മെമ്മോറിയൽ ആശുപത്രിയിൽ കഴിയുന്ന എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ മാറ്റമില്ല. അദ്ദേഹത്തിന്റെ ആരോഗ്യനില ഞായറാഴ്ചത്തെ അതേ നിലയിൽ തുടരുകയാണെന്ന് ഇന്നലെ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. വിദഗ്ധ ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണം തുടരുകയാണ്.
കഫക്കെട്ടും ശ്വാസതടസ്സവും വർധിച്ചതിനെ തുടർന്ന് 16നു പുലർച്ചെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നുമുതൽ ഐസിയുവിൽ തുടരുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയുണ്ടായ ചെറിയ ഹൃദയാഘാതമാണ് സ്ഥിതി വഷളാക്കിയത്.
English Summary:
M.T. Vasudevan Nair's health update: the acclaimed Malayalam writer is under observation at Baby Memorial Hospital in Kozhikode following a heart attack and respiratory issues
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.