ADVERTISEMENT

തിരുവനന്തപുരം∙  5,8 ക്ലാസുകളിലെ ‘ഓൾ പാസ്’ ഒഴിവാക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം വരും മുൻപേ കേരളത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഈ പരിഷ്കാരത്തിന് നടപടിയെടുത്തിരുന്നു .ഇക്കൊല്ലം മുതൽ കേരള സിലബസ് സ്കൂളുകളിലെ 8–ാം ക്ലാസിൽ നിശ്ചിത മാർക്ക് ഉറപ്പാക്കി മാത്രം സ്ഥാനക്കയറ്റം നൽകാൻ മാസങ്ങൾക്കു മുൻപേ തീരുമാനിച്ചിരുന്നു. 

അതിന്റെ തുടർച്ചയായി അടുത്ത വർഷം ഒൻപതിലും അതിനടുത്ത വർഷം എസ്എസ്എൽസിക്കും ‘മിനിമം മാർക്ക്’ നടപ്പാക്കാനാണ് തീരുമാനം.  പക്ഷേ  കുട്ടികളെ തോൽപിക്കുന്നതിനു  പകരം  നിശ്ചിത  മാർക്ക് വാങ്ങാത്തവർക്കായി മധ്യവേനൽ അവധി അവസാനിക്കും മുൻപ് വീണ്ടും പരീക്ഷ നടത്താനും പഠനത്തിൽ ആർജിക്കേണ്ട ശേഷി  അധ്യാപകരുടെ പിന്തുണയോടെ  ഉറപ്പാക്കാനുമാണ് വകുപ്പ് നിർദേശം.  

English Summary:

All Pass in 5th and 8th class: Kerala's education department implemented minimum mark system for class 8, phasing out the 'all pass' system which will extend to class 9 next year and SSLC the following year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com