നെടുങ്കണ്ടത്തെ ജ്വല്ലറിയിൽ സ്വർണ മോഷണത്തിനിടെ പിടിയിൽ
Mail This Article
നെടുങ്കണ്ടം ∙ അന്തർസംസ്ഥാന മോഷണ സംഘത്തിലെ 2 പേർ പൊലീസ് പിടിയിൽ. മധുര പെരായിയൂർ സ്വദേശികളായ ഹൈദർ (34), അനുജൻ മുബാറക്ക് (19) എന്നിവരാണു പിടിയിലായത്. നെടുങ്കണ്ടത്തെ ജ്വല്ലറിയിൽ ആഭരണങ്ങൾ വാങ്ങാനെന്ന വ്യാജേന എത്തി സ്വർണം സൂക്ഷിച്ച പാക്കറ്റ് ഹൈദർ കൈക്കലാക്കുകയായിരുന്നു. കടയുടമ ഇയാളെ കയ്യോടെ പിടികൂടി.
ഇതിനിടെ, ഓടിയ മുബാറക്ക് ബസിൽ തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ശാന്തൻപാറയിൽ പൊലീസ് പിടിയിലായി. ഇരുവർക്കുമെതിരെ തമിഴ്നാട്ടിലെ സ്റ്റേഷനുകളിലും കോട്ടയം ഈസ്റ്റ് സ്റ്റേഷനിലും മോഷണക്കേസുകൾ ഉള്ളതായാണ് വിവരം.
കേരളത്തിൽ ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഒട്ടേറെ മോഷണവും കൊള്ളയും നടത്തിയ തമിഴ്‌നാട് ഇറാനി ഗ്യാങ്ങിലെ അംഗങ്ങളാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. സംഘത്തിൽപെട്ട മറ്റാരെങ്കിലും പ്രദേശത്തുണ്ടോയെന്നും പൊലീസ് നിരീക്ഷിക്കുന്നു. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.