ദുബായിൽ വാഹനാപകടം:യുവാവു മരിച്ചു
Mail This Article
×
നെടുങ്കണ്ടം ∙ ബാലഗ്രാം സ്വദേശിയായ യുവാവ് ദുബായിൽ വാഹനാപകടത്തിൽ മരിച്ചു. പുളിമൂട്ടിൽ ജോൺസന്റെ മകൻ മനു പി.ജോൺസനാണു (39) മരിച്ചത്. ദുബായിലെ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന മനു ക്രിസ്മസ് ദിനത്തിൽ പുലർച്ചെ ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ചു പുറത്തിറങ്ങി റോഡ് കടക്കുന്നതിനിടെ കാറിടിച്ച് അപകടത്തിൽപെടുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കും. സംസ്കാരം പിന്നീട് ബാലഗ്രാം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. അമ്മിണിയാണ് മാതാവ്. ഭാര്യ: ഷേബ.
English Summary:
Accident death: Tragic road accident in Dubai claimed the life of Manu P Johnson from Balagram, Kerala
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.