കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു; പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
Mail This Article
×
കോലഞ്ചേരി ∙ കടയിരുപ്പിൽ കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു പരുക്കേറ്റ് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോട്ടയം കോരുത്തോട് മടുക്ക തേക്കിലക്കാട്ടിൽ ദേവി ചന്ദന (22) മരിച്ചു. കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം എൻജിനീയറിങ് കോളജ് വിദ്യാർഥിയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റു 2 പേർക്കു പരുക്കേറ്റിരുന്നു. പരേതനായ ടി.വി. വിനോദ്– ബിന്ദു ദമ്പതികളുടെ മകളാണ്. സഹോദരൻ: ശ്രീഹരി. സംസ്കാരം ഇന്ന് രാവിലെ 10നു വീട്ടുവളപ്പിൽ.
English Summary:
Car accident death: Devi Chandana student at Sree Narayana Guru Engineering College passed away in a car accident
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.