നെല്ലുൽപാദക ഉത്തേജക പദ്ധതി നടപ്പാക്കണം: ജോസ് കെ.മാണി
Mail This Article
×
കോട്ടയം ∙ കാർഷികാഭിവൃദ്ധി ഫണ്ടിൽ നിലവിലുള്ള നിക്ഷേപത്തുക ഉപയോഗിച്ചു നെല്ലുൽപാദനം കൂട്ടാനും നെൽക്കർഷകരെ സഹായിക്കാനും നെല്ലുൽപാദക ഉത്തേജക പദ്ധതി സംസ്ഥാനത്തു നടപ്പാക്കണമെന്നു കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എംപി. റബർ ഉൽപാദക ഉത്തേജക പദ്ധതി മാതൃകയിൽ നെല്ലുൽപാദക ഉത്തേജക പദ്ധതി ഫലപ്രദമായി സംസ്ഥാനത്തു നടപ്പാക്കാം. കാർഷികാഭിവൃദ്ധി ഫണ്ടിൽ എത്തിയിട്ടുള്ള 1512.15 കോടി രൂപ ഉപയോഗിച്ചു പദ്ധതി നടപ്പാക്കണം. നെല്ലുൽപാദക ഇൻസെന്റീവായി ഇപ്പോൾ കർഷകർക്കു നൽകുന്ന 5.20 രൂപ അപര്യാപ്തമാണ്. ഇൻസെന്റീവായി ഒരു കിലോ നെല്ലിന് 11.80 രൂപ നൽകി നെല്ലിന്റെ സംഭരണവില 40 രൂപയായി ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
English Summary:
Kerala Rice Farmers: Jose K Mani demands a new rice production incentive scheme in Kerala, urging the utilization of existing Agricultural Development Fund resources to boost rice production and support farmers.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.