നികുതി കുടിശിക 14 കോടി കടന്നു, അക്കൗണ്ടിൽനിന്ന് നികുതി കുടിശിക പിടിച്ചു; പരിയാരം മെഡിക്കൽ കോളജിൽ പ്രതിസന്ധി
Mail This Article
×
പരിയാരം (കണ്ണൂർ) ∙ നികുതി കുടിശിക 14 കോടി രൂപ കടന്നതോടെ കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് 3.75 കോടിരൂപ ആദായനികുതി വകുപ്പ് പിടിച്ചെടുത്തു. സഹകരണ സംഘത്തിന്റെ കീഴിലായിരുന്ന 2000–2014 കാലയളവിൽ മെഡിക്കൽ കോളജ് ആദായ നികുതി കുടിശിക വരുത്തിയിരുന്നു. അന്ന് 50 ലക്ഷം രൂപ വർഷംതോറും അടച്ചാണ് പ്രശ്നം പരിഹരിച്ചത്. സർക്കാർ ഏറ്റെടുത്ത ശേഷം കുടിശിക അടയ്ക്കാതായതോടെയാണ് കേരള ബാങ്ക് അക്കൗണ്ടിൽനിന്നു പണം പിടിച്ചെടുത്തത്. പണം പിടിച്ചെടുത്തത് മെഡിക്കൽ കോളജിന്റെ ദൈനംദിന പ്രവർത്തനത്തെയും ബാധിച്ചു. വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങളും നൽകാൻ കഴിയുന്നില്ല.
English Summary:
Tax arrears: Income Tax arrears forced rupees 3.75 crore seizure from Kannur Pariyaram Medical College's bank account
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.