ഉത്ര വധത്തിൽ പരോളിന് വ്യാജരേഖ: ഇന്ന് സൂരജിന്റെ മൊഴിയെടുക്കും
Mail This Article
×
തിരുവനന്തപുരം ∙ അടിയന്തര പരോൾ ലഭിക്കാൻ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയ സംഭവത്തിൽ ഉത്ര വധക്കേസിലെ പ്രതി സൂരജിൽ നിന്ന് പൂജപ്പുര പൊലീസ് ഇന്ന് മൊഴിയെടുക്കും. പൂജപ്പുര സെൻട്രൽ ജയിലിലാണ് സൂരജ്. ഇതേ സംഭവത്തിൽ സൂരജിന്റെ അമ്മ രേണുകയ്ക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. വ്യാജരേഖ തയാറാക്കാൻ കൂട്ടുനിന്നവരെയും കേസിൽ പ്രതി ചേർക്കും. പരോളിനായി ഡോക്ടർ അനുവദിച്ച മെഡിക്കൽ സർട്ടിഫിക്കറ്റിൽ സൂരജിന്റെ അച്ഛന് ഗുരുതര രോഗമുണ്ടെന്ന് എഴുതി ചേർത്തിരുന്നു.
English Summary:
Uthra murder case: Sooraj accused in Uthra murder case will face interrogation today by Poojappura police for submitting fake medical certificate to secure emergency parole
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.