ADVERTISEMENT

നെടുങ്കണ്ടം ∙ ഓട്ടോറിക്ഷയിൽനിന്നു വീണു പരുക്കേറ്റ യുവതി മരിച്ചു. നെടുങ്കണ്ടം ഇലവുംതടത്തിൽ സുൽഫത്ത് നിജാസ് (32) ആണു മരിച്ചത്.  ഭർത്താവ് നിജാസിന്റെ ഓട്ടോയിൽ ആശുപത്രിയിലേക്കു പോകുന്നതിനിടെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. കിഴക്കേകവലയിലെത്തിയപ്പോൾ ഛർദിക്കാനായി തല പുറത്തേക്ക് ഇടുകയും ബോധക്ഷയമുണ്ടായി റോഡിലേക്കു വീഴുകയുമായിരുന്നു. 

വീഴ്ചയിൽ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ സുൽഫത്തിനെ നെടുങ്കണ്ടം താലൂക്കാശുപത്രിയിലും   തുടർന്നു കട്ടപ്പനയിലെ  സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു. കബറടക്കം നടത്തി. മക്കൾ: അൽഫാബിത്ത്, അൽഷിഫ.

English Summary:

Tragedy Strikes: Kerala woman dies after falling from husband's auto-rickshaw

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com