ADVERTISEMENT

കൊച്ചി ∙ ‘രാഷ്ട്രീയ പാർട്ടികളുടെ ഉന്നത നേതാക്കൾ വ്യക്തിവിരോധങ്ങളില്ലാതെ ഒരുമിച്ചു ഭക്ഷണം കഴിച്ച് സ്നേഹത്തോടെ ഇടപെടാറുണ്ട്. അനുകരണീയമായ ഇത്തരം രീതികൾ പാർട്ടികളുടെ താഴെത്തട്ടിലേക്കു പകർന്നുനൽകാൻ അവർ ശ്രമിക്കാത്തതു സങ്കടകരമാണ്. നിസ്സാരകാര്യങ്ങളിൽ പ്രകോപിതരാകുന്ന യുവാക്കൾ ഭാവിപോലും അപകടപ്പെടുത്തി കൊലപാതകങ്ങൾ നടത്തുമ്പോൾ പ്രത്യാഘാതങ്ങളെക്കുറിച്ചു ബോധവാന്മാരാവുന്നില്ല’’– ഹർപാൽ സിങ് കേസിൽ സുപ്രീം കോടതിയുടെ നിരീക്ഷണം ഉദ്ധരിച്ചാണു പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ പ്രത്യേക കോടതി വിധി പറഞ്ഞത്. ‘രാഷ്ട്രീയ വൈരാഗ്യത്തിൽ പൊലിഞ്ഞത് ഊർജസ്വലരായ 2 യുവാക്കളുടെ ജീവനാണ്’–  307 പേജുള്ള വിധിന്യായത്തിന്റെ ഗൗരവം ഒറ്റവരിയിൽ വിചാരണക്കോടതി വെളിപ്പെടുത്തി. രാഷ്ട്രീയ കലാപം സമൂഹത്തിലേൽപിക്കുന്ന മുറിവുകളുടെ ആഴം വെളിപ്പെടുത്താനാണു സുപ്രീം കോടതി വിധികൾ കോടതി ഉദ്ധരിച്ചത്.

കേസിൽ നിർണായക മൊഴി നൽകിയ മാധ്യമപ്രവർത്തകനെ കോടതി അഭിനന്ദിച്ചു. രാഷ്്ട്രീയ വൈരാഗ്യമാണു ശരത്‌ലാലിന്റെയും കൃപേഷിന്റെയും കൊലപാതകത്തിലേക്കു പ്രതികളെ നയിച്ചതെന്നാണു പ്രോസിക്യൂഷൻ കേസ്. സംഭവത്തിൽ സിപിഎം നേതാക്കൾക്കുള്ള പങ്കും സിബിഐയുടെ കുറ്റപത്രം അക്കമിട്ടു നിരത്തിയിരുന്നു. 2019 ഫെബ്രുവരി 17നു ബേക്കൽ പൊലീസ് റജിസ്റ്റർ ചെയ്ത കേസ് ക്രൈംബ്രാഞ്ചും പിന്നീടു ഹൈക്കോടതി ഉത്തരവിനെത്തുടർന്നു സിബിഐയും ഏറ്റെടുത്തു.

English Summary:

Periya double murder case verdict highlights political violence. The CBI court's judgment emphasizes the Supreme Court's concern about the impact of political rivalry on young people leading to tragic consequences.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com