ബൈക്ക് മതിലിൽ ഇടിച്ച് പരുക്കേറ്റ യുവാവ് മരിച്ചു
Mail This Article
കാണക്കാരി ∙ കടുത്തുരുത്തി ഇരവിമംഗലത്തു നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാഞ്ഞൂർ വഞ്ചിപ്പുരയ്ക്കൽ ചിറയിൽ പരേതനായ വി.കെ.വാവയുടെ മകൻ മിഥുൻ വി.ചിറയിൽ (35) ആണു മരിച്ചത്.
കഴിഞ്ഞ 15നു പുലർച്ചെ 12.30ന് ഇരവിമംഗലം കക്കത്തുമല ഭാഗത്തായിരുന്നു അപകടം. പിന്നാലെ എത്തിയ വഴിയാത്രക്കാരാണു പരുക്കേറ്റു കിടന്ന മിഥുനെ കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചത്. ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണു മരിച്ചത്.
എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ ഗ്രാഫിക് ഡിസൈനർ ആയിരുന്നു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2നു മേമ്മുറി വാലയിൽ ശ്മശാനത്തിൽ. മാതാവ്: വത്സമ്മ കാണക്കാരി ബ്രഹ്മനാലൊടിയിൽ കുടുംബാംഗമാണ്. സഹോദരങ്ങൾ: അഖിൽ വി.ചിറയിൽ, പരേതനായ അരുൺ വി.ചിറയിൽ.