ADVERTISEMENT

തിരുവനന്തപുരം ∙ മന്ത്രിസഭയിലെ എൻസിപി നോമിനിയെ മാറ്റാൻ ഇപ്പോഴാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോയോടു വ്യക്തമാക്കി. ശനിയാഴ്ച വൈകിട്ടാണ് മുഖ്യമന്ത്രിയെ ചാക്കോ കണ്ടത്. ഇതെത്തുടർന്നാണ് പിറ്റേന്ന് കൊച്ചിയിൽ ചേർന്ന എൻസിപി നേതൃയോഗം മന്ത്രിമാറ്റ ആവശ്യം ഉപേക്ഷിക്കാൻ തീരുമാനിച്ചത്.

എ.കെ.ശശീന്ദ്രനു പകരം തോമസ് കെ.തോമസിനെ മന്ത്രിയാക്കാൻ എൻസിപിയുടെ കേന്ദ്ര–സംസ്ഥാന നേതൃത്വങ്ങൾ തീരുമാനിച്ചിരുന്നു. എന്നാൽ എൽഡിഎഫിലെ രണ്ട് എംഎൽഎമാരെ കൂറുമാറ്റാൻ ഒരു വർഷം മുൻപ് തോമസ് ശ്രമിച്ചെന്ന രഹസ്യ വിവരം മുഖ്യമന്ത്രിക്ക് കിട്ടുകയും അതിന്റെ അടിസ്ഥാനത്തിൽ എൻസിപിയുടെ ആവശ്യം മുഖ്യമന്ത്രി നിരാകരിക്കുകയുമായിരുന്നു. ‘മലയാള മനോരമ’ പുറത്തുകൊണ്ടുവന്ന ഈ വിഷയം തന്നെയാണ് അന്തിമമായി എൻസിപിയുടെ തീരുമാനം നടപ്പാകാതെ പോയതിനു കാരണമായത്.

നിരപരാധിത്വം ബോധിപ്പിക്കാമെന്ന പ്രതീക്ഷയിൽ മുഖ്യമന്ത്രിയെ തോമസ് കണ്ടതിനു പിന്നാലെയാണ് ചാക്കോ അവസാനശ്രമം നടത്തിയത്. തീരുമാനം പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്നു പിണറായി വ്യക്തമാക്കി. മുന്നണിക്ക് എൻസിപി പിന്തുണ തുടരാനും അഭ്യർഥിച്ചു. സൗഹാർദപരമായ ചർച്ചയാണ് ഉണ്ടായതെന്ന് എൻസിപി നേതൃയോഗത്തിൽ ചാക്കോ വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ തീരുമാനത്തെ ഇനി ചോദ്യം ചെയ്യേണ്ടതില്ലെന്ന അഭിപ്രായമാണ് തോമസ് കെ.തോമസും പങ്കുവച്ചത്.

English Summary:

Kerala Cabinet reshuffle blocked: Chief Minister Pinarayi Vijayan told state president PC Chacko that it is not possible to change the NCP nominee in the cabinet now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com