ADVERTISEMENT

മൂന്നാർ ∙ കോട്ടയം ജില്ലയിലെ സ്കൂളിൽനിന്നു വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ഗുണ്ടുമല എസ്റ്റേറ്റിൽ ഫാക്ടറി ഡിവിഷനിൽ എ.മുരുകേശിനെ (20) മൂന്നാർ എസ്എച്ച്ഒ രാജൻ കെ.അരമനയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണു സ്കൂളിൽനിന്നു പെൺകുട്ടിയെ കാണാതായതായി മൂന്നാർ സ്വദേശികളായ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്. പാലക്കാട്‌ ഷോളയാറിൽ ഇരുവരെയും കണ്ടെത്തുകയായിരുന്നു. ദേവികുളം കോടതി യുവാവിനെ റിമാൻഡ് ചെയ്തു.

English Summary:

Attempted abduction in Munnar: Police arrested A. Murukeshan for the attempted abduction and rape of a schoolgirl. The girl was found in Sholayar, Palakkad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com