ADVERTISEMENT

ബത്തേരി / തിരുവനന്തപുരം ∙ മരണശേഷവും അച്ഛനു കോൺഗ്രസ് പാർട്ടിയിൽനിന്നു നീതി കിട്ടിയില്ലെന്ന് ജീവനൊടുക്കിയ വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയന്റെ മകൻ വിജേഷ്. അച്ഛൻ മരിച്ചിട്ട് അനുശോചിക്കാൻ പോലും നേതാക്കൾ തയാറായില്ല. അച്ഛന്റെ മരണം കുടുംബപ്രശ്നം മൂലമാണെന്നു വരുത്തിത്തീർക്കാൻ ശ്രമം നടന്നു. അച്ഛന്റെ വാക്ക് അനുസരിച്ചാണു പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ കാണാൻ പോയത്. എന്നാൽ, ഒരു പാർട്ടിനേതാവ് പറയേണ്ട രീതിയിലല്ല പ്രതിപക്ഷനേതാവ് തന്നോടു സംസാരിച്ചതെന്നും വിജേഷ് പറഞ്ഞു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎയെയും അച്ഛൻ എഴുതിയ കത്ത് വായിച്ചുകേൾപ്പിച്ചിരുന്നു. പക്ഷേ ഫലമൊന്നുമുണ്ടായില്ല. പാർട്ടി നേതാക്കളിൽനിന്ന് നീതി കിട്ടുമെന്ന് ഇനി പ്രതീക്ഷയില്ല – വിജേഷ് പറഞ്ഞു.

കെപിസിസി നിയോഗിച്ച അന്വേഷണ കമ്മിഷൻ ഇന്നു വയനാട്ടിലെത്തും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ടി.എൻ.പ്രതാപൻ, സണ്ണി ജോസഫ് എംഎൽഎ, കെ.ജയന്ത് എന്നിവരാണു സമിതിയംഗങ്ങൾ.വിജയന്റെ കുടുംബാംഗങ്ങൾ പറവൂരിലെ തന്റെ ഓഫിസിലെത്തി കത്തു കൈമാറിയിരുന്നുവെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സ്ഥിരീകരിച്ചു. പാർട്ടിയിലെ എല്ലാവരുമായും ആലോചിച്ചു മറുപടി പറയാമെന്നറിയിച്ചു. 10 ദിവസം കാത്തിരിക്കാമെന്നാണ് അവർ പറഞ്ഞതെങ്കിലും രണ്ടുദിവസം കഴിഞ്ഞപ്പോൾ കത്തു പുറത്തുവിട്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കണ്ണൂരിലെ വീട്ടിൽ രണ്ടുദിവസം മുൻപു കത്തു ലഭിച്ചതായി കെപിസിസി പ്രസിഡന്റ് കെ.സുധാകരനും സ്ഥിരീകരിച്ചു. കത്ത് വായിച്ചിട്ടില്ലെന്നും അത് വീട്ടിലാണുള്ളതെന്നും സുധാകരൻ മാധ്യമങ്ങളോടു പറഞ്ഞു.

English Summary:

Kerala Congress Under Scrutiny: N.M. Vijayan's suicide sparks outrage as his family accuses Congress leaders. The KPCC investigation team's arrival in Wayanad today marks a crucial step in addressing the family's allegations of negligence and inaction.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com