സോഫിയ ജയിംസ് മിസിസ് ഇന്ത്യ ഗ്ലോബ്
Mail This Article
×
നെടുങ്കണ്ടം ∙ ഡൽഹിയിൽ നടന്ന മിസിസ് ഇന്ത്യ ഗ്ലോബ് സീസൺ 8ൽ ഇടുക്കി സ്വദേശി സോഫിയ ജയിംസ് കിരീടം ചൂടി. 40 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തിലാണ് എൽഐസിയിൽ ഇടുക്കിയിൽനിന്നുള്ള ആദ്യ വനിതാ ഡവലപ്മെന്റ് ഓഫിസർ കൂടിയായ സോഫിയ കിരീടം ചൂടിയത്. ഈ വർഷത്തെ മിസിസ് യൂണിവേഴ്സ് മത്സരത്തിലേക്കു യോഗ്യതയും നേടി.
ഒൻപതിലും ഏഴിലും എൽകെജിയിലും പഠിക്കുന്ന 3 ആൺകുട്ടികളുടെ അമ്മയാണു നെടുങ്കണ്ടം കല്ലാർ പനയ്ക്കൽ വീട്ടിൽ സോഫിയ. നെടുങ്കണ്ടം കൊല്ലംകുന്നേൽ ചാക്കോയുടെയും പരേതയായ ലീലയുടെയും മകളാണ്. ഭർത്താവ് പി.ജെ.ഏബ്രഹാം ബിൽഡിങ് ഡിസൈനറാണ്.
English Summary:
Sophia James: From LIC officer to Mrs. India Globe Winner
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.