ബ്രൂവറി: ദളിലും അതൃപ്തി; ഇന്ന് നേതൃയോഗം
![jds-mathew-t-thomas-elappully-brewery1 jds-mathew-t-thomas-elappully-brewery1](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/1/28/jds-mathew-t-thomas-elappully-brewery1.jpg?w=1120&h=583)
Mail This Article
തിരുവനന്തപുരം ∙ പാലക്കാട് എലപ്പുള്ളിയിലെ നിർദിഷ്ട ബ്രൂവറിയുടെ കാര്യത്തിൽ നിലപാടെടുക്കാത്തതിൽ ജനതാദളിലും (മാത്യു ടി.വിഭാഗം) അസംതൃപ്തി. പെരുമാട്ടി പഞ്ചായത്തിൽ കോക്കകോള ഫാക്ടറി അനുവദിച്ചപ്പോൾ അതിനെതിരെ സമരം നയിച്ച പാർട്ടി ഇക്കാര്യം ഗൗരവത്തോടെ ചർച്ച പോലും ചെയ്തില്ലെന്ന അമർഷമാണ് പാർട്ടിയിൽ.
ഇക്കാര്യം ചൂണ്ടിക്കാട്ടി ഒരു വിഭാഗം ജില്ലാ പ്രസിഡന്റുമാർ സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസിന് കത്തു നൽകി. മന്ത്രിസഭയിലെ പാർട്ടി നോമിനിയായ കെ.കൃഷ്ണൻകുട്ടി ഇക്കാര്യത്തിൽ ശക്തമായ നിലപാട് എടുത്തില്ലെന്ന പരാതിയാണ് ഒരു വിഭാഗം നേതാക്കൾ പങ്കുവയ്ക്കുന്നത്. പാർട്ടി സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗം ഇന്ന് ഇവിടെ ചേരും. കഴിഞ്ഞ ജൂണിനു ശേഷം നടക്കുന്ന പാർട്ടിയുടെ ആദ്യ നേതൃയോഗമാ ണിത്.
എച്ച്.ഡി.ദേവെഗൗഡയുമായുള്ള ബന്ധം വിഛേദിച്ച ശേഷം പുതിയ പാർട്ടി രൂപീകരിക്കുമെന്ന് അന്നു പ്രഖ്യാപിച്ചെങ്കിലും അതിന്റെ നടപടിക്രമങ്ങൾ എങ്ങുമെത്തിയിട്ടില്ല.