കുമ്മനവും സുരേഷ് ഗോപിയും സാധ്യതാ പട്ടികയില്‍; തുഷാര്‍ എങ്കില്‍ മാത്രം തൃശൂര്‍
Mail This Article
തൃശൂര്‍∙ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാര്‍ഥി പാനല്‍ തയാറായിട്ടുണ്ടെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. തീരുമാനം കേന്ദ്രത്തിന്റേത്. ബിഡിജെഎസുമായി ചര്‍ച്ച പൂര്‍ത്തിയായി. അന്തിമ തീരുമാനം കേന്ദ്രമെടുക്കും.
മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരനാണു തിരുവനന്തപുരത്ത് ആദ്യ പരിഗണന. പി.എസ്. ശ്രീധരന്‍ പിള്ളയുടെ പേരും ഇവിടെ പരിഗണനയിലുണ്ട്. തുഷാര്‍ വെള്ളാപ്പള്ളി മല്‍സരിക്കാന്‍ തീരുമാനിച്ചാല്‍ പട്ടികയില്‍ മാറ്റം വരുത്തും.
സുരേഷ് ഗോപിയുടെ പേര് കൊല്ലത്തും തിരുവനന്തപുരത്തും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തും തൃശൂരും കാസര്‍കോട്ടുമാണു സുരേന്ദ്രനെ പരിഗണിക്കുന്നത്.
പത്തനംതിട്ടയില്‍ മഹേഷ് മോഹനര്, അല്‍ഫോന്‍സ് കണ്ണന്താനം, ശശികുമാര വര്‍മ എന്നിവരുടെ പേരാണ് പട്ടികയില്‍ ഉള്ളത്. പാലക്കാട്, ആറ്റിങ്ങല്‍ എന്നിവിടങ്ങളിലാണ് ശോഭാ സുരേന്ദ്രനെ പരിഗണിക്കുന്നത്. പി.കെ. കൃഷ്ണദാസിന്റെ പേരും ആറ്റിങ്ങലില്‍ പരിഗണനയിലുണ്ട്. തൃശൂരില്‍ എ.എന്‍. രാധാകൃഷ്ണന്റെ പേരാണ് പട്ടികയിലുള്ളത്. തൃശൂര്‍ സീറ്റിന് ബിഡിജെഎസ് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഇവിടെ തുഷാര്‍ വെള്ളാപ്പള്ളി മല്‍സരിച്ചാല്‍ മാത്രമേ സീറ്റ് വിട്ടു നല്‍കുകയുള്ളു.
ബിജെപിക്കുള്ളില്‍ തര്‍ക്കമുണ്ടെന്ന് പറഞ്ഞ് പാര്‍ട്ടി അണികളുടെ ആത്മവിശ്വാസം തകര്‍ക്കാനുള്ള കോണ്‍ഗ്രസ് ശ്രമം വിജയിക്കില്ലെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. പി.ജയരാജനെയും ടി.വി. രാജേഷിനെയും ദുര്‍ബലമായ വകുപ്പുകള്‍ ചുമത്താന്‍ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സഹായിച്ചുവെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു.